ഓഹരി വിശകലനം: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍; ബുള്ളിഷ് ട്രെന്‍ഡ് തുടരുമോ?

ക്ലോസിംഗ് വില 2,520.00 രൂപ

പ്രതിദിന ചാര്‍ട്ടില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഡൗണ്‍ ചാനല്‍ പാറ്റേണില്‍ നിന്ന് പുറത്തുകടന്നു. 2500 രൂപയ്ക്കു മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
ഡെയ്ലി ചാര്‍ട്ട് പ്രകാരം, സ്റ്റോക്ക് 2734 ല്‍ നിന്ന് 2428 രൂപ വരെ താണു തിരുത്തല്‍ പൂര്‍ത്തിയാക്കി. പിന്നീടു സ്റ്റോക്ക് ക്രമേണ മുകളിലേക്ക് നീങ്ങി. ഇപ്പോള്‍ അതിന്റെ ഡൗണ്‍ ചാനല്‍ പാറ്റേണില്‍ നിന്നും പുറത്തു കടന്നു. ആക്കം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
സപ്പോര്‍ട്ട് ലെവല്‍ 2500. ഇതിനു മുകളില്‍ സ്റ്റോക്ക് ട്രേഡ് ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാന്‍ സാധ്യതയുണ്ട്. 2665 - 2735 ലെവലില്‍ പ്രതിരോധമുണ്ട്.




Disclaimer: ഈ റിപ്പോര്‍ട്ട് പഠന ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഏതെങ്കിലും നിക്ഷേപം അല്ലെങ്കില്‍ വ്യാപാര തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, വായനക്കാര്‍ ഡാറ്റയും കമ്പനികളും വ്യക്തിപരമായി പരിശോധിക്കണം അല്ലെങ്കില്‍ അവരുടെ സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്ന് ഉപദേശം തേടണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it