ആ വാദവും വിപണി സ്വീകരിച്ചില്ല! ഇന്ന് കൂടുതല്‍ താഴ്ചയിലേക്ക്, കോള്‍ഗേറ്റ് ഓഹരി അഞ്ച് ശതമാനത്തോളം ഇടിവില്‍

ഐ.ടി ഓഹരികള്‍ ഇന്നു വീണ്ടും താഴ്ചയിലായി
Stock market
Canva
Published on

വിപണി കൂടുതല്‍ താഴേക്കു നീങ്ങുകയാണ്. പാശ്ചാത്യ വിപണികളില്‍ നിന്നു ഫണ്ടുകള്‍ പിന്മാറുമ്പോള്‍ ഇന്ത്യന്‍ വിപണിക്കു വലിയ നേട്ടം ഉണ്ടാകുമെന്ന വാദം വിപണി സ്വീകരിച്ചതായി കാണുന്നില്ല. ഒരു ശതമാനം വരെ താഴ്ന്ന മുഖ്യ സൂചികകള്‍ പിന്നീട് നഷ്ടം കുറച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക നേരിയ കയറ്റം കാണിച്ചപ്പോള്‍ മിഡ് ക്യാപ് 100 താഴ്ന്നു.

പ്രതീക്ഷയ്ക്ക് ഒപ്പമെത്തിയ നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ ഒ.എന്‍.ജി.സിയുടെ ലക്ഷ്യവില 360 രൂപയായി ഉയര്‍ത്തുകയും വാങ്ങല്‍ ശിപാര്‍ശ നല്‍കുകയും ചെയ്തു. ജെഫ്‌റീസ് 375 രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്. ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു.

കണക്കുകളിലെ അപാകതകള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ടു വലിയ നഷ്ടം കാണിച്ച ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് റിസല്‍ട്ടിനെ തുടര്‍ന്നു നാലു ശതമാനത്തിലധികം താഴ്ന്നു. പിന്നീട് ഓഹരി രണ്ടര ശതമാനം നേട്ടത്തിലായി.

വിറ്റുവരവും ലാഭമാര്‍ജിനും ഗണ്യമായി കുറഞ്ഞ കോള്‍ഗേറ്റ് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ഐ.ടി.സി, എച്ച്.യു.എല്‍, തുടങ്ങി മറ്റ് എഫ്.എം.സി.ജി കമ്പനികളും ഇന്നു താഴ്ചയിലാണ്. എഫ്.എം.സി.ജി മേഖലാ സൂചിക 1.4 ശതമാനം താഴ്ന്നു.

ഐ.ടി ഓഹരികള്‍ ഇന്നു വീണ്ടും താഴ്ചയിലായി. ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, എംഫാസിസ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

നാലാം പാദത്തിലെ ലാഭകുതിപ്പിനെ തുടര്‍ന്ന് എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി രാവിലെ 10 ശതമാനത്തോളം ഉയര്‍ന്നു. പിന്നീടു നേട്ടം ആറു ശതമാനത്തോളമായി കുറഞ്ഞു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ നാലു പൈസ കുറഞ്ഞ് 85.59 രൂപയില്‍ ഓപ്പണ്‍ ചെയ്തു. 85.58 രൂപയില്‍ എത്തിയിട്ടു ഡോളര്‍ 85.67 രൂപ വരെ കയറി.

സ്വര്‍ണം ലോകവിപണിയില്‍ കുതിപ്പ് തുടര്‍ന്നു. ഔണ്‍സിന് 3,340 ഡോളറിലേക്കു സ്വര്‍ണം കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 360 രൂപ ഉയര്‍ന്ന് 71,800 രൂപയായി.

ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം 64.85 ഡോളര്‍ വരെ താഴ്ന്നു.

Indian stock markets slipped midday on May 22, 2025, as Sensex and Nifty fell nearly 1% due to weak global cues and disappointing Q4 earnings.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com