ജി.ഡി.പിക്കുതിപ്പ് ആവേശമായില്ല; ഓഹരിസൂചികകളില്‍ നഷ്ടം

ജി.ഡി.പിയുടെ കുതിപ്പ് ഓഹരിവിപണിക്ക് ഇന്ന് ആവേശമായില്ല. സെന്‍സെക്‌സ് 193 പോയിന്റും നിഫ്റ്റി 46 പോയിന്റും ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീഴുന്നത്. സെന്‍സെക്‌സ് 62,428ലും നിഫ്റ്റി 18,487ലുമാണ് വ്യാപാരാന്ത്യമുള്ളത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


കനത്ത ലാഭമെടുപ്പാണ് ഇന്ന് ഓഹരികളെ വലച്ചത്. അമേരിക്കയില്‍ ഡെറ്റ് സീലിംഗ് ചര്‍ച്ചകള്‍ സമവായത്തോടെ അവസാനിച്ചെങ്കിലും ഓഹരിനിക്ഷേപകര്‍ തൃപ്തരായിട്ടില്ല. അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ ഓഹരികളില്‍ ദൃശ്യമായ സമ്മിശ്ര പ്രതികരണങ്ങളും ഇന്ത്യന്‍ സൂചികകളെ ഇന്ന് സ്വാധീനിച്ചു.

നഷ്ടത്തിലേക്ക് വീണവര്‍
ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക് എന്നിവയിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദമാണ് ഇന്ന് പ്രധാന തിരിച്ചടിയായത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.സി.എല്‍ ടെക്, അള്‍ട്രാടെക് സിമന്റ് എന്നിവയും നഷ്ടത്തിലാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

കോള്‍ ഇന്ത്യ, എ.ബി.ബി ഇന്ത്യ, ബജാജ് ഹോള്‍ഡിംഗ്‌സ്, ഗുജറാത്ത് ഗ്യാസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം തിരിച്ചടി നേരിട്ട മറ്റ് പ്രമുഖ ഓഹരികള്‍. നിലവിലെ ഓഫര്‍ ഫോര്‍ സെയിലിന്റെ പശ്ചാത്തലത്തിലാണ് കോള്‍ ഇന്ത്യയുടെ വീഴ്ച. നിഫ്റ്റി ബാങ്ക്, ധനകാര്യം, എഫ്.എം.സി.ജി., മെറ്റല്‍, സ്വകാര്യബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഇന്ന് 0.09 മുതല്‍ 0.77 ശതമാനം വരെ നഷ്ടത്തിലാണ്.
നേട്ടത്തിലേറിയവര്‍
പ്രതികൂല സാഹചര്യത്തിലും ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.യു.എല്‍, സണ്‍ഫാര്‍മ, ടി.സി.എസ് എന്നിവയിലുണ്ടായ വാങ്ങല്‍ താത്പര്യം ഇന്ന് ഓഹരിസൂചികകളെ വലിയ നഷ്ടം നേരിടുന്നതില്‍ നിന്ന് പിടിച്ചുനിറുത്തി. അദാനി ഓഹരികളിലും ഇന്ന് തിരിച്ചുകയറ്റം ദൃശ്യമായി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അപ്പോളോ ഹോസ്പിറ്റല്‍, ടാറ്റാ ടെലി (മഹാരാഷ്ട്ര), ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടംകുറിച്ചത്. നിഫ്റ്റി വാഹനം, ഐ.ടി. മീഡിയ, ഫാര്‍മ, പി.എസ്.യു ബാങ്ക്, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ 0.15 മുതല്‍ 1.09 ശതമാനം വരെ ഉയര്‍ന്നു.
തിളങ്ങി കേരള ഓഹരികൾ
കേരളം ആസ്ഥാനമായ ഓഹരികളില്‍ ഇന്ന് ഏറ്റവും തിളക്കം സൗത്ത് ഇന്ത്യന്‍ ബാങ്കിനായിരുന്നു. പുതിയ എം.ഡിക്കായുള്ള ചുരുക്കപ്പട്ടിക ബാങ്ക് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചെന്ന വാര്‍ത്തകളാണ് നേട്ടമായത്.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

ഈസ്റ്റേണ്‍ 5 ശതമാനം, കേരള ആയുര്‍വേദ 4 ശതമാനം, വണ്ടര്‍ല 3.5 ശതമാനം, മുത്തൂറ്റ് കാപ്പിറ്റല്‍ 3.5 ശതമാനം, ധനലക്ഷ്മി ബാങ്ക് 3.7 ശതമാനം എന്നിങ്ങനെയും മുന്നേറി. ആസ്റ്റര്‍, കൊച്ചിന്‍ മിനറല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ്, സ്‌കൂബിഡേ എന്നിവ മാത്രമാണ് ഇന്ന് നഷ്ടത്തിലേക്ക് വീണ കേരള ഓഹരികള്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it