തുണച്ച് ബാങ്കിംഗ് ഓഹരികള്‍; സൂചികകളില്‍ മികച്ചനേട്ടം
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 445.73 പോയിന്റുയര്‍ന്ന് 58,074.68ലും നിഫ്റ്റി 119.10 പോയിന്റുയര്‍ന്ന് 17,107.50ലുമാണ് വ്യാപാരാന്ത്യമുള്ളത്. സെന്‍സെക്‌സില്‍ 2003 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1515 കമ്പനികള്‍ നഷ്ടത്തിലായി. 129 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.
നേട്ടത്തിന് പിന്നില്‍
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കിംഗ് പ്രതിസന്ധി അയയുന്നുവെന്ന വാര്‍ത്തകളും ബാങ്കിംഗ് മേഖല നേരിട്ട പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പണനയ നിര്‍ണയ യോഗത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധന വേണ്ടെന്ന് വയ്ക്കുകയോ പലിശവര്‍ദ്ധന പരിമിതപ്പെടുത്തുകയോ ചെയ്യുമെന്ന സൂചനകളുമാണ് ഓഹരികള്‍ക്ക് കരുത്തായത്.
ബാങ്കിംഗ് ഓഹരികള്‍, വന്‍കിട ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമന്റ് എന്നിവയിലുണ്ടായ മികച്ച വാങ്ങല്‍ ട്രെന്‍ഡും ഓഹരികളുടെ നേട്ടക്കുതിപ്പിന് വഴിയൊരുക്കി.
നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ്, സി.എസ്.ബി ബാങ്ക്
പാറ്റ്സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെ.ആര്‍.ജി), സ്‌കൂബീ ഡേ ഗാര്‍മെന്റ്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡിഎം തുടങ്ങി 12 കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.