മാര്‍ക്കറ്റിന് നല്ലദിനം, സെന്‍സെക്‌സ് ഉയര്‍ന്നു 1,264 പോയിന്റ്; കരുത്തുകാട്ടി ഐടി, വിപണിയില്‍ ഇന്നത്തെ സംഭവവികാസങ്ങള്‍

നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്താന്‍ ക്രൂഡ് വിലയിലെ ഇടിവ് സഹായിക്കും.
stock market
Stock marketcanva
Published on

മധ്യേഷ്യയില്‍ യുഎസും ഇറാനും വീണ്ടും സമാധാനത്തിന്റെ വഴിയെ നീങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യയിലും കരുത്തായി. സെന്‍സെക്‌സ് ഇന്ന് 1.64 ശതമാനം വര്‍ധിച്ചു. 1,263 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയാകട്ടെ 389 പോയിന്റ് വര്‍ധിച്ച് 24,231ല്‍ ക്ലോസ് ചെയ്തു.

സൂചികകളെല്ലാം ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ രണ്ട് ശതമാനത്തിന് മുകളില്‍ വര്‍ധന രേഖപ്പെടുത്തി. ഐടി സൂചികയാണ് ഇന്നേറെ നേട്ടം കൊയ്തത്. 2.8 ശതമാനം ഉയര്‍ച്ച. മീഡിയ, റിയാലിറ്റി സൂചികകള്‍ രണ്ടുശതമാനത്തിലേറെ നേട്ടം കൊയ്തു.

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ ക്രൂഡ്ഓയില്‍ വിലകളെ സ്വാധീനിക്കുന്നത് എണ്ണക്കമ്പനികള്‍ക്കും ഗുണംചെയ്തു. ക്രൂഡ് വില നിലവില്‍ 100 ഡോളറില്‍ താഴെയാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്താന്‍ ക്രൂഡ് വിലയിലെ ഇടിവ് സഹായിക്കും.

മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തിലെ ഫലങ്ങള്‍ അത്ര ശുഭകരമായിരിക്കില്ലെന്ന വാര്‍ത്തകള്‍ വിപണിയെ ഇന്ന് സ്വാധീനിച്ചില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കമ്പനികള്‍ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത് ഓഹരികളില്‍ സമ്മര്‍ദത്തിന് കാരണമായേക്കും.

ഇന്‍ഡിഗോയ്ക്കും ടിസിഎസിനും കുതിപ്പ്

ഇന്ന് വലിയ നേട്ടം കൊയ്ത ഓഹരികളില്‍ മുന്നിലുള്ളത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ്. ഓഹരിവിലയില്‍ 4.20 ശതമാനം നേട്ടം രേഖപ്പെടുത്തി. ക്രൂഡ് വില കുറയുന്നതും യുദ്ധസാഹചര്യം മാറുന്നതും വിമാന സര്‍വീസുകള്‍ക്ക് ഗുണകരമാകുന്നതാണ് കാരണം.

സൊമറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍ ഓഹരിവിലയില്‍ ഇന്ന് വര്‍ധന 4.06 ശതമാനമാണ്. ഐടി ഓഹരികളിലെ കുതിപ്പ് ടിസിഎസിനെ 3.21 ശതമാനം വര്‍ധിപ്പിച്ചു. ഏഷ്യന്‍ പെയ്ന്റ്‌സ്, അദാനി പോര്‍ട്ട്‌സ് ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com