ലാഭമെടുപ്പും ഉന്മേഷക്കുറവും വിപണിക്ക് തിരിച്ചടിയായി; മണപ്പുറം ഫിനാന്‍സിന് വമ്പന്‍ കുതിപ്പ്; സെന്‍സെക്‌സ് താഴ്ന്നത് 100 പോയിന്റിലേറെ

ക്രിസ്മസ് പ്രമാണിച്ച് നാളെ വിപണിക്ക് അവധിയാണ്
ലാഭമെടുപ്പും ഉന്മേഷക്കുറവും വിപണിക്ക് തിരിച്ചടിയായി; മണപ്പുറം ഫിനാന്‍സിന് വമ്പന്‍ കുതിപ്പ്; സെന്‍സെക്‌സ് താഴ്ന്നത് 100 പോയിന്റിലേറെ
Published on

കഴിഞ്ഞ ദിവസങ്ങളിലെ ഉണര്‍വ് പ്രകടമല്ലാതായതോടെ വിപണിയില്‍ ഇന്ന് നിരാശയുടെ ദിനം. ലാഭമെടുപ്പും കുതിപ്പിനുള്ള സംഭവവികാസങ്ങളൊന്നും ഇല്ലാത്തത് സെന്‍സെക്‌സിനെ 116.14 പോയിന്റ് താഴ്ത്തി. 85,408.70 പോയിന്റിലാണ് ഇന്നത്തെ ക്ലോസിംഗ്. നിഫ്റ്റിയാകട്ടെ 37.45 പോയിന്റ് താഴ്ന്ന് 26,139.70ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 475.70 ലക്ഷം കോടിയില്‍ നിന്ന് 475 ലക്ഷം കോടി രൂപയായി താഴ്ന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 70,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ക്രിസ്മസ് പ്രമാണിച്ച് നാളെ വിപണിക്ക് അവധിയാണ്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.37 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ് ഓഹരികളുടെ വീഴ്ച 0.14 ശതമാനത്തില്‍ ഒതുങ്ങി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകുന്നതിന്റെ അസ്വസ്ഥത നിക്ഷേപകരില്‍ ദൃശ്യമാണ്.

വരുംദിവസങ്ങളില്‍ വിപണിയില്‍ ആലസ്യം തുടരുമെന്ന ആഖ്യാനങ്ങളാണ് വിദഗ്ധര്‍ നല്കുന്നത്. അടുത്ത വ്യാപര ദിനം വെള്ളിയാഴ്ചയാണ്.

ഇന്ന് സൂചികകളില്‍ ശോഭിച്ചത് മീഡിയ (0.44 ശതമാനം), മെറ്റല്‍ (0.15 ശതമാനം), റിയാലിറ്റി (0.17 ശതമാനം) എന്നീ സെക്ടറുകളാണ്. ഒട്ടുമിക്ക സൂചികകളും നഷ്ടത്തിലായി. ഓയില്‍ ആന്‍ഡ് ഗ്യാസ് 0.76 ശതമാനവും ഐടി 0.51 ശതമാനവും എഫ്എംസിജി സെക്ടര്‍ 0.42 ശതമാനവും വീണു.

നേട്ടം കൊയ്തവരും വീണവരും

ഇന്നേറ്റവും നേട്ടത്തില്‍ ക്ലോസ് ചെയ്തത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ഓഹരികളാണ്. 3.30 ശചമാനം വര്‍ധന. പ്രതിരോധ ഓഹരികളിലെ താല്പര്യമാണ് വില കൂടാന്‍ കാരണം. എന്‍ടിപിസി ഗ്രീന്‍ (3.02), ഇന്‍ഡസ് ടവര്‍ (2.45), ട്രെന്റ് (2.26) ഓഹരികളും നേട്ടമുണ്ടാക്കി. ബിഎസ്ഇ ലിമിറ്റഡ് ഇന്ന് 2.41 ശതമാനം താഴെപ്പോയി.

കേരള കമ്പനികളുടെ പ്രകടനം

ഒട്ടുമിക്ക കേരള കമ്പനികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നേട്ടമുണ്ടാക്കിയവരില്‍ മുന്നിലുള്ളത് മണപ്പുറം ഫിനാന്‍സ് ആണ്. 7.11 ശതമാനം നേട്ടത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണവില ഒരുലക്ഷം രൂപ പിന്നിട്ടതാണ് ഈ ഓഹരികളുടെ കുതിപ്പിന് കാരണമായത്. അതേസമയം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് കാര്യമായ നേട്ടമുണ്ടായതുമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com