നോവിച്ച് അമേരിക്കന്‍ പലിശവര്‍ധന; ഓഹരിവിപണികള്‍ നഷ്ടത്തില്‍
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കൂട്ടിയതോടെ ഓഹരിവിപണികള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ആഗോള ഓഹരിസൂചികകളുടെ തളര്‍ച്ചയുടെ സ്വാധീനത്താല്‍ സെന്‍സെക്‌സ് 289.31 പോയിന്റ് താഴ്ന്ന് 57,925ലും നിഫ്റ്റി 75 പോയിന്റ് കുറഞ്ഞ് 17,076ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
സെന്‍സെക്‌സില്‍ 1452 കമ്പനികളുടെ ഓഹരികള്‍ നേട്ടം കുറിച്ചപ്പോള്‍ 2053 കമ്പനികള്‍ നഷ്ടമാണ് നേരിട്ടത്. 129 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
സമ്മിശ്ര പ്രകടനമായിരുന്നു സെക്ടറല്‍ സൂചികകളുടേത്. റിയല്‍റ്റി, ബാങ്ക്, ഐ.റ്റി, പി.എസ്.യു ബാങ്ക് തുടങ്ങിയവ 0.5- 1 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ലോഹം, എഫ്.എം.സി.ജി, ഊര്‍ജ സൂചികകള്‍ നേട്ടമുണ്ടാക്കി. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം ഇടിഞ്ഞു.
സമ്മിശ്ര പ്രകടനവുമായി കേരള ഓഹരികള്‍
സ്‌കൂബീഡേ ഗാര്‍മന്റ്സ്, ഇന്‍ഡിട്രേഡ്, റബ്ഫില ഇന്‍ഡസ്ട്രീസ്, എഫ്.എ.സി.ടി, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങി ഓഹരികളുടെ വില ഇടിഞ്ഞു.