അടുത്ത 9 ദിവസത്തിനിടെ 6 ദിവസവും ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധി!

അടുത്തയാഴ്ച്ച മൂന്നു ദിവസം മാത്രമാകും വ്യാപാരം നടക്കുക
Stock market bull and bear, Holiday
Stock exchange holidayImage : Canva
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട താരിഫ് കൊടുങ്കാറ്റില്‍ താളംതെറ്റിയ വിപണിക്ക് ഇനി അവധിയുടെ ആലസ്യം. ഇന്നും നാളെയും വാരാന്ത്യ അവധിയാണെങ്കില്‍ തിങ്കളാഴ്ച്ചയും വിപണി പ്രവര്‍ത്തിക്കില്ല. അംബേദ്കര്‍ ജയന്തി കാരണമാണ് ഏപ്രില്‍ 14 തിങ്കളാഴ്ച്ച വിപണിക്ക് വിശ്രമം.

ഏപ്രില്‍ 18ന് ദു:ഖവെള്ളിയുടെ അവധി കൂടി അടുത്തയാഴ്ച്ചയുണ്ട്. ഫലത്തില്‍ അടുത്തയാഴ്ച്ച മൂന്നു ദിവസം മാത്രമാകും വ്യാപാരം നടക്കുക. ഈ ശനിയാഴ്ച്ച മുതല്‍ അടുത്ത ഞായറാഴ്ച്ച വരെയുള്ള ഒന്‍പത് ദിവസത്തിനിടെ വെറും മൂന്നു ദിവസം മാത്രമാകും വിപണി പ്രവര്‍ത്തിക്കുക.

ബാക്കിയുള്ള ആറുദിവസവും അവധിയായിരിക്കും. ഏപ്രില്‍ 10 വ്യാഴാഴ്ച്ചയും വിപണിക്ക് മുടക്കമായിരുന്നു. ശ്രീമഹാവീര്‍ ജയന്തിയുടെ അവധിയായിരുന്നു അന്ന്. വിപണി അനിശ്ചിതത്വത്തിലൂടെ പോകുമ്പോള്‍ അവധി ദിവസങ്ങള്‍ കൂടുതല്‍ വരുന്നത് നല്ലതെന്നാണ് ഒരുവിഭാഗം നിക്ഷേപകരുടെ നിലപാട്. കൂടുതല്‍ അവധി പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തുന്നവരും കുറവല്ല.

ഈ വര്‍ഷത്തെ അവധി ദിനങ്ങള്‍

ഏപ്രില്‍ 14, തിങ്കള്‍- അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 18, വെള്ളി- ദു:ഖ വെള്ളി

മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി

ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി

നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി

ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

Indian stock market faces six-day closure in nine days amid holiday stretch and market uncertainty.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com