20 ദിവസത്തിനിടെ ഓഹരി വിപണിക്ക് 4 അവധികള്‍; ഈ മാസം എത്രദിവസം അടച്ചിടും?

വലിയ തകര്‍ച്ചകളിലൂടെ നീങ്ങുന്ന വിപണിക്ക് ഒരുതരത്തില്‍ ആശ്വാസം പകരുന്നതാണ് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടാതെയുള്ള അവധികള്‍
BSE, BULL AND BEAR
Image : Canva
Published on

ആഗോള സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിന്ന് കരകയറാന്‍ പല വിദേശ വിപണികളും ബുദ്ധിമുട്ടുകയാണ്. കൂട്ടത്തില്‍ ഇന്ത്യന്‍ വിപണിയും. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വിറ്റൊഴിവാകുന്നത് വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്.

വലിയ തകര്‍ച്ചകളിലൂടെ നീങ്ങുന്ന വിപണിക്ക് ഒരുതരത്തില്‍ ആശ്വാസം പകരുന്നതാണ് ശനി, ഞായര്‍ ദിവസങ്ങള്‍ കൂടാതെയുള്ള അവധികള്‍. മാര്‍ച്ചില്‍ സാധാരണ അവധി ദിനങ്ങള്‍ കൂടാതെ മൂന്ന് അവധി ദിനങ്ങള്‍ വിപണിക്കുണ്ടായി. മാര്‍ച്ച് മൂന്നിന് ഹോളിയും 26ന് രാംനവമിയും മാര്‍ച്ച് 31ന് ശ്രീ മഹാവീര്‍ ജയന്തിയും മൂലം വിപണി അടച്ചിട്ടിരുന്നു.

ഏപ്രില്‍ മാസവും വിപണിയില്‍ കൂടുതല്‍ അവധി ദിനങ്ങളുണ്ട്. ദു:ഖവെള്ളി പ്രമാണിച്ച് ഏപ്രില്‍ മൂന്നിന് വിപണിയില്‍ വ്യാപാരമുണ്ടാകില്ല. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14നാണ് അടുത്ത അവധി ദിനം. ഏപ്രില്‍ 14 വരെയുള്ള 20 ദിവസത്തിനിടെ നാല് അവധികളാണ് വിപണിയില്‍ വരുന്നതെന്ന് പറയാം. കൂടാതെ ശനി, ഞായര്‍ ദിനങ്ങള്‍ ആറെണ്ണം ഇതിനിടയ്ക്ക് വരും. മൊത്തതില്‍ 20 ദിവസത്തില്‍ 10 ദിവസം അവധി.

മോശം സമയത്ത് നല്ല കാര്യമോ?

വിപണി ഇടിവിലായിരിക്കുമ്പോള്‍ അവധി ദിവസങ്ങള്‍ ഒരു 'ബ്രേക്ക്' പോലെ പ്രവര്‍ത്തിക്കും. നിരന്തരമായ ഇടിവ് മൂലം പേടിപ്പെടുത്തുന്ന വില്പന ഉണ്ടാകുന്ന സാഹചര്യം കുറയ്ക്കാന്‍ ഇത് സഹായിക്കും. നിക്ഷേപകര്‍ക്ക് തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ സമയം ലഭിക്കും. ആഗോള വാര്‍ത്തകള്‍, സാമ്പത്തിക ഡാറ്റ, സര്‍ക്കാര്‍ ഇടപെടലുകള്‍ തുടങ്ങിയവ വിലയിരുത്തി കൂടുതല്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവസരം ലഭിക്കും.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

  • ഷോര്‍ട്ട് ടേമില്‍ ട്രേഡിംഗ് ചെയ്യുന്നവര്‍ക്ക് ഇത് റിസ്‌ക് കൂടുതലാക്കും

  • ലോംഗ് ടേമില്‍ നിക്ഷേപിക്കുന്നവരെ ബാധിക്കില്ല

  • ഈ സമയങ്ങളില്‍ പേടി ഒഴിവാക്കി ഗുണമേന്‍മയുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുന്നത് നല്ലത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com