ഒറ്റ ദിവസം! ഓഹരി വിപണി കോരി എടുത്തത് ₹5 ലക്ഷം കോടി! 7 കാരണങ്ങള്‍

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം ഇപ്പോള്‍ ₹475 ലക്ഷം കോടിയോളം
indian stock market positive vibe
chatgpt and canva
Published on

ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 85,978 പോയന്റ് എന്ന സര്‍വകാല റെക്കോര്‍ഡിനു തൊട്ടരികെ. സൂചിക 1.22 % ഉയര്‍ന്നപ്പോള്‍ നിക്ഷേപകര്‍ വാരിയത് 5 ലക്ഷം കോടി രൂപ! ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം ഇപ്പോള്‍ 475 ലക്ഷം കോടിയോളം. 26,200ല്‍ തൊട്ട് നിഫ്റ്റി-50. മൂന്നു ദിവസത്തെ ഇടിവില്‍ നിന്ന് ഈ കുതിപ്പുണ്ടാകാന്‍ കാരണമെന്ത്?

യു.എസ് ഫെഡ് നിരക്ക്

ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ. നാലു വര്‍ഷത്തെ റഷ്യ-യുക്രെയ്ന്‍ യുദ്ധം തീരുന്നുവെന്നും വിലയിരുത്തല്‍.

ആഗോള വിപണി മുന്നേറ്റം

വാള്‍സ്ട്രീറ്റ് നേട്ടം പിന്തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കുതിപ്പ്. അതിന്റെ ആവേശം ഏറ്റുവാങ്ങി സെന്‍സെക്‌സ്, നിഫ്റ്റി.

ക്രൂഡ് വില കുറയുന്നു

ബാരലിന് 60 ഡോളറിനരികെ നില്‍ക്കുന്ന അസംസ്‌കൃത എണ്ണ വില ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇന്ത്യക്ക് ഗുണകരം.

വിദേശ വാങ്ങല്‍

വിദേശ സ്ഥാപന നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തുന്നു. നവംബര്‍ 25ന് വാങ്ങിയത് 785 കോടിക്ക്. അവരുടെ വില്‍പന ഇനി കുറയുമെന്ന് പ്രതീക്ഷ.

വരുമാന നഷ്ടം കുറഞ്ഞു

കമ്പനികള്‍ വരുമാനം മെച്ചപ്പെടുത്തുന്നതായി ത്രൈമാസ പ്രവര്‍ത്തന ഫല സൂചനകള്‍. അടുത്ത സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയെന്ന് പ്രതീക്ഷ.

വാങ്ങുന്നവര്‍ കൂടി

വിപണിയില്‍ വാങ്ങല്‍ കൂടി. വന്‍കിടക്കാര്‍ക്കൊപ്പം മിഡ്, സ്‌മോള്‍ ക്യാപ് സൂചികയിലും ഒരു ശതമാനത്തിന്റെ കുതിപ്പ്.

റിസര്‍വ് ബാങ്ക് യോഗം

ഈ വര്‍ഷത്തെ അവസാന നയ അവലോകന യോഗം ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ. നാണ്യപ്പെരുപ്പം കുറഞ്ഞതിനാല്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറക്കുമെന്ന് നിഗമനം.

ഫലത്തില്‍, ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് എന്ന് കരുതുന്നവര്‍ ഏറെ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com