ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി ചാഞ്ചാട്ടത്തില്‍. സെന്‍സെക്‌സ് 80,762 വരെയും നിഫ്റ്റി 24,494 വരെയും താഴ്ന്നു.
എന്നാല്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതലും ഉയര്‍ന്നു. ബാങ്ക്, ധനകാര്യ, ഐടി, എഫ്എംസിജി, ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത്, ഓയില്‍ മേഖലകളെല്ലാം ഇന്നു നഷ്ടത്തിലായി.
രാസവള ഓഹരികള്‍ നല്ല കയറ്റത്തിലായി. എഫ്എസിടി ഏഴും എന്‍എഫ്എല്‍ എട്ടും ആര്‍സിഎഫ് അഞ്ചും ശതമാനം ഉയര്‍ന്നു.
പഞ്ചസാര കമ്പനി ഓഹരികളും ഇന്നു കയറ്റത്തിലാണ്.

ലാഭവും ലാഭ മാര്‍ജിനും ഗണ്യമായി വര്‍ധിപ്പിച്ച തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് ഓഹരി 12 ശതമാനം കയറി. കമ്പനി അള്‍ട്രാ പ്രീമിയം റേഞ്ചില്‍ വിസ്‌കി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
വരുമാനവും ലാഭമാര്‍ജിനും വര്‍ധിപ്പിച്ച് ലാഭം ഇരട്ടിപ്പിച്ച വാസ്‌കോണ്‍ എന്‍ജിനിയറിംഗ് ഓഹരി രാവിലെ 15 ശതമാനം കുതിച്ചു.
ഇന്നലെ എഴു ശതമാനം ഉയര്‍ന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നു രാവിലെ നാലര ശതമാനം കയറി. അഞ്ചു ദിവസം കൊണ്ട് ഓഹരി 23 ശതമാനം ഉയര്‍ന്നു.
മികച്ച വളര്‍ച്ചയും ലാഭവര്‍ധനയും കാണിച്ച നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി അഞ്ചു. ശതമാനം താഴ്ന്നു. ഉയര്‍ന്ന വളര്‍ച്ചത്തോത് നിലനിര്‍ത്താനാകുമോ എന്നു ചില നിക്ഷേപകര്‍ ചോദിക്കുന്നു.
മികച്ച വളര്‍ച്ച കാണിച്ചെങ്കിലും ഹിറ്റാച്ചി എനര്‍ജി നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്നു നാലര ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഇന്നു രാവിലെ 25 പൈസ വര്‍ധിച്ച് 85.52 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.63 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3150 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 880 രൂപ കുറഞ്ഞ് 69,460 രൂപ ആയി.
ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടു കയറ്റം തുടങ്ങി. ബ്രെന്റ് ഇനം ബാരലിന് 64.51 ഡോളര്‍ വരെ എത്തിയിട്ട് 64.72 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine