റെക്കോഡ് മറികടന്ന് നിഫ്റ്റി; വിപണിക്ക് ആവേശക്കുതിപ്പ്

ഇന്ത്യൻ വിപണി ആവേശക്കയറ്റത്തിൽ. ഇന്നു വ്യാപാരത്തുടക്കത്തിൽ തന്നെ നിഫ്റ്റി സർവകാല റെക്കോഡ് മറികടന്നു. സെപ്റ്റംബർ 15ന് എത്തിയ 20,224.45 പിന്തള്ളിയാണു നിഫ്റ്റി കുതിച്ചത്. ഇന്ന് മികച്ച മുന്നേറ്റം നടത്തിയെങ്കിലും എക്കാലത്തെയും ഉയരത്തില്‍ നിന്ന് സെന്‍സെക്‌സ് ഇപ്പോഴും 600 പോയിന്റ് അകലെയാണ്.

നിഫ്റ്റി പിന്നീട് 25,250ന് മുകളിലെത്തി. സെൻസെക്സ്‌ 67,500 കടന്നു.

നവംബറിൽ ബജാജ് ഓട്ടോ വിൽപനയിൽ വലിയ കുതിപ്പ് ഉണ്ടായെങ്കിലും ഓഹരി വില അര ശതമാനം താഴ്ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നവംബർ വിൽപന കൂടിയെങ്കിലും ഓഹരി 0.60 ശതമാനം താഴ്ന്നു.

കേശോറാമിന്റെ സിമന്റ് ബിസിനസ് അൾട്രാടെക്കിനു കൈമാറാൻ കരാറായി. കേശോറാം ഓഹരി അഞ്ച് ശതമാനം കയറി. കേശോറാമിന്റെ 52 ഓഹരിക്ക് അൾട്രാ ടെക്കിന്റെ ഒരു ഓഹരി ലഭിക്കും.

7,600 കോടി രൂപ വിലയിട്ടാണു വ്യാപാരം. 2,221 കോടി രൂപയുടെ കടം അടക്കമാണിത്. അൾട്രാ ടെക് മേധാവി കുമാർ മംഗളം ബിർളയുടെ പിതൃ സഹാേദരി മഞ്ജുശ്രീ ഖേതാനാണു കേശോറാം മേധാവി.

304 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ഫ്ലെയർ റെെറ്റിംഗ് 501 രൂപയിൽ ലിസ്റ്റ് രചയ്തു. 65 ശതമാനം നേട്ടം.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു നേട്ടമുണ്ടാക്കി. ഡോളർ മൂല്യം ഇന്ന് 12 പൈസ നഷ്ടത്തിൽ 83.28 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.26 രൂപയിലെത്തിയിട്ട് 83.31ലേക്കു കയറി. വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കു തിരിയുന്ന സാഹചര്യത്തിലാണ് രൂപ കരുത്തു കാണിക്കുന്നത്.

സ്വർണം ലോകവിപണിയിൽ 2,039 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 160 രൂപ കയറി 46,160 രൂപയായി. വ്യാഴാഴ്ച പവനു 480 രൂപ കുറഞ്ഞ് 46,000 രൂപ ആയിരുന്നു.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 80.58 ഡോളർ ആയി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it