വിപണി താഴേക്ക്; ജെ.എസ്.ഡബ്ള്യു ഇൻഫ്രാ 20% നേട്ടത്തിൽ ലിസ്റ്റ് ചെയ്തു

മികച്ച പാദ ഫലങ്ങൾ, ഫെഡറൽ ബാങ്ക് ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു
വിപണി താഴേക്ക്; ജെ.എസ്.ഡബ്ള്യു ഇൻഫ്രാ 20% നേട്ടത്തിൽ ലിസ്റ്റ് ചെയ്തു
Published on

വിപണി കൂടുതൽ താഴ്ചയിലേക്കു വീഴുകയാണ്. ഗണ്യമായ തിരുത്തൽ പ്രതീക്ഷിക്കാം. ചെറിയ നഷ്ടത്തിൽ തുടങ്ങിയ വ്യാപാരം പിന്നീടു കൂടുതൽ നഷ്ടത്തിലായി.

നിഫ്റ്റി നിർണായക പിന്തുണ ഉണ്ടായിരുന്ന 19,500-ൽ നിന്നു താഴേക്കു പോയി. സെൻസെക്സ് 65,344 വരെയും നിഫ്റ്റി 19,477 വരെയും താഴ്ന്നു.

കഴിഞ്ഞ മാസം വാഹന വിൽപന വർധിച്ചെങ്കിലും പ്രധാന വാഹന കമ്പനികളുടെ ഓഹരികൾ താഴ്ന്നു. മാരുതി മൂന്നു ശതമാനം വരെ ഇടിഞ്ഞു. ഐഷർ നാലു ശതമാനം ഇടിവിലായി. ഹീറോ, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയവയും താഴ്ന്നു.

ബാങ്കിലെ നിക്ഷേപം 23 ശതമാനവും വായ്പകൾ 20 ശതമാനവും വർധിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്ന് 152.30 രൂപ വരെ എത്തി. ബാങ്കുകളുടെ ശരാശരി നിക്ഷേപ, വായ്പാ വളർച്ചയേക്കാൾ ഉയർന്നതാണു ഫെഡറൽ ബാങ്കിന്റേത്. ഓഹരിയുടെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണു ഇന്നു കുറിച്ചത്.

ഐ.ടി ഓഹരികൾ ഇന്നും താഴ്ചയിലാണ്. ലാർജ് ക്യാപ്പുകളും മിഡ് ക്യാപ്പുകളും ഇടിഞ്ഞു. രണ്ടാം പാദ റിസൽട്ടുകൾ മോശമാകുമെന്ന് കൊട്ടക് ഇക്വിറ്റീസും നുവാമയും വിലയിരുത്തിയത് ഐടിയുടെ ആകർഷണം കുറച്ചു.

ബാങ്ക്, ധനകാര്യ ഓഹരികളും താഴ്ന്നു. എസ്ബിഐ, എച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ വീഴ്ചയ്ക്കു മുന്നിൽ നിന്നു. മെറ്റൽ ഓഹരികളും താഴ്ചയിലാണ്. ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, സെയിൽ തുടങ്ങിയവയും താഴോട്ടു നീങ്ങി.

ആറു കമ്പനികളായി വിഭജിക്കാൻ പോകുന്ന വേദാന്ത ലിമിറ്റഡ് ഓഹരി രാവിലെ നാലു ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറച്ചു.

ജെ.എസ്.ഡബ്ള്യു ഇൻഫ്രാ 20 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തു. 119 രൂപയിൽ ഇഷ്യൂ നടത്തിയ കമ്പനി 143 രൂപയിലാണു ലിസ്റ്റ് ചെയ്തത്. പിന്നീടു 152 രൂപയ്ക്കു മുകളിലായി.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ 

രൂപ ഇന്നു തുടക്കത്തിലേ താഴ്ന്നു. ഡോളർ 17 പൈസ കൂടി 83.21 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 83.23 രൂപയിലേക്കു കയറിയിട്ട് 83.19 രൂപയിലേക്കു താണു.

സ്വർണം ലോകവിപണിയിൽ 1820 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയായി.

ക്രൂഡ് ഓയിൽ വില ബ്രെന്റ് ഇനം വീപ്പയ്ക്ക് 89.75 ഡോളർ വരെ താഴ്ന്നു.

Read Morning Business News & Stock Market Update below :

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com