ചെറിയ നേട്ടവുമായി വിപണി, ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ നഷ്ടത്തില്‍, മദ്യക്കമ്പനികള്‍ക്കും ഇടിവ്

അപൂര്‍വധാതു കാന്തങ്ങളുടെ ദൗര്‍ലഭ്യം മൂലം മാരുതി സുസുകി ഓഹരി ഒരു ശതമാനം താഴ്ന്നു
stock market tips for beginners
stock market tipsPhoto : Canva
Published on

വിപണി വീണ്ടും പരിമിത മേഖലയില്‍ കയറിയിറങ്ങുകയാണ്. നാമമാത്ര നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീടു ചെറിയ കയറ്റിറക്കങ്ങളില്‍ നിലനിന്നു. വലിയ നീക്കങ്ങള്‍ക്കു വിപണി ഉത്സാഹിക്കുന്നില്ല. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 25,150 നും സെന്‍സെക്‌സ് 82,510നും അടുത്താണ്.

ബാങ്ക് നിഫ്റ്റി ഇന്നു തുടക്കം മുതലേ നഷ്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികള്‍ കയറ്റത്തിലായി.

ഓഹരികളുടെ ബള്‍ക്ക് ഇടപാട് നടന്ന ആദിത്യ ബിര്‍ല കാപ്പിറ്റല്‍ രണ്ടു ശതമാനം ഉയര്‍ന്നു.

3,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താന്‍ ഗവണ്മെന്റ് ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപൂര്‍വധാതു കാന്തങ്ങളുടെ ദൗര്‍ലഭ്യം മൂലം മാരുതി സുസുകി ഓഹരി ഒരു ശതമാനം താഴ്ന്നു.

ടാറ്റാ കമ്യൂണിക്കേഷന്‍സ് ഓഹരിക്ക് 2000 രൂപ ലക്ഷ്യവില ഇട്ട നുവാമ വെല്‍ത്ത് വാങ്ങല്‍ ശിപാര്‍ശ നല്‍കി. ഓഹരി ഒന്നര ശതമാനം താഴ്ന്നു.

കൊട്ടക് സെക്യൂരിറ്റീസ്, ഇന്റര്‍ ഗ്ലോബ് ഏവിയേഷനു (ഇന്‍ഡിഗോ) വാങ്ങല്‍ ശിപാര്‍ശ നല്‍കി. ലക്ഷ്യവില 6000 രൂപ.

മഹാരാഷ്ട്ര വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി കുത്തനേ വര്‍ധിപ്പിച്ചു. റാഡികോ ഖേതാന്‍ രണ്ടും യുനൈറ്റഡ് സ്പിരിറ്റ്‌സ് ഏഴം അലൈഡ് ബ്ലെന്‍ഡേഴ്‌സ് നാലും ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ എട്ടു പൈസ താഴ്ന്ന് 85.52 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 85.46 രൂപയില്‍ എത്തി.

സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3340 ഡോളറില്‍ എത്തി.

കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 600 രൂപകൂടി 72,160 രൂപ ആയി.

ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 66.75 ഡോളറിലേക്ക് കുറഞ്ഞു

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com