വിപണി ചാഞ്ചാട്ടത്തിൽ

ചാഞ്ചാട്ടത്തിലാണ് ഇന്ത്യൻ വിപണി. ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിലേക്കും തിരിച്ചും കയറിയിറങ്ങി. ബാങ്ക് മേഖലയുടെ ചാഞ്ചാട്ടമാണു വിശാല വിപണിയുടെ ചാഞ്ചാട്ടത്തിനു കാരണമായത്. ബാങ്ക് നിഫ്റ്റി പോസിറ്റീവ് ആയതോടെ മുഖ്യ സൂചികകളും ഉയർച്ചയിലായി. ബാങ്ക് നിഫ്റ്റി താണപ്പോൾ മുഖ്യ സൂചികകളും നഷ്ടത്തിലായി. വീണ്ടും ബാങ്കുകൾക്കൊപ്പം മുഖ്യ സൂചികകളും ഉയർന്നു, താണു.

ജപ്പാനിലടക്കം ബാങ്ക് ഓഹരികൾ ഇന്നും താഴോട്ടു നീങ്ങി. അദാനി ഗ്രൂപ്പ് ഓഹരികൾ എല്ലാം ഇന്ന് ഇടിവിലാണ്. എന്റർപ്രൈസസ് എട്ടു ശതമാനം വരെ താണു.

ഐടി ഓഹരികൾ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ് ഐടി ഓഹരികൾക്കാണു കൂടുതൽ ഇടിവ്. പെർസിസ്റ്റന്റ്, കോഫാേർജ്, ടെക്‌ മഹീന്ദ്ര തുടങ്ങിയവ തകർച്ചയ്ക്കു മുന്നിൽ നിന്നു.

രൂപ ഇന്നു താഴ്ന്നു. ഡോളർ 15 പൈസ നേട്ടത്തിൽ 82.27 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.35 രൂപയിലെത്തി. സ്വർണം ലോക വിപണിയിൽ 1902 ഡോളറിലാണ്. സ്വർണം പവന് 560 രൂപ വർധിച്ച് 42,520 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it