

ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ചു താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ ചെറിയ നേട്ടത്തിലേക്കു കയറി. ബാങ്ക് നിഫ്റ്റി 0.60 ശതമാനം ഉയര്‍ന്നു.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മുക്കാല്‍ ശതമാനത്തോളം ഉയര്‍ന്നു.
ഓട്ടോ, ഐടി, മെറ്റല്‍, ഓയില്‍ - ഗ്യാസ് സൂചികകള്‍ താഴ്ചയിലായി.
സിറ്റി ഗ്യാസ് കമ്പനികള്‍ക്കു നിയന്ത്രിത വിലയിലുള്ള വാതകവിഹിതം കേന്ദ്രസര്‍ക്കാര്‍ 18 ശതമാനം കുറച്ചു. കമ്പനികള്‍ കൂടിയ വിലയ്ക്കു വാതകം വാങ്ങേണ്ടിവരും. ഇന്ദ്രപ്രസ്ഥ ഗ്യാസ്, മഹാനഗര്‍ ഗ്യാസ്, അദാനി ടോട്ടല്‍ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് എന്നീ കമ്പനികള്‍ ആറു ശതമാനം വരെ ഇടിഞ്ഞു.
ജെന്‍സോള്‍ എന്‍ജിനിയറിംഗ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ ചട്ടങ്ങള്‍ ലംഘിച്ചു വിപണിയില്‍ ഇടപെട്ടതായ പരാതികളെ തുടര്‍ന്നു ഫൊറന്‍സിക് ഓഡിറ്റ് നടത്താന്‍ സെബി തീരുമാനിച്ചു. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ഡെറിവേറ്റീവ് ഇടപാടുകളിലെ നഷ്ടം പരിശോധിച്ച ബാഹ്യ ഓഡിറ്റര്‍ (പിഡബ്ല്യുസി) റിസര്‍വ് ബാങ്കിന്റെ പ്രാഥമിക വിലയിരുത്തലിനെ സ്ഥിരീകരിച്ചു. ബാങ്കിലെ സിഇഒയും ഡെപ്യൂട്ടി സിഇഒയും നീക്കം ചെയ്യപ്പെടാം എന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് ബസുകള്‍ നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കരാര്‍ ലഭിക്കും എന്ന ഊഹത്തെ തുടര്‍ന്ന് ജെബിഎം ഓട്ടോ ഓഹരി 10 ശതമാനം കുതിച്ചു.
നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഓഹരി അഞ്ചര ശതമാനം വരെ ഉയര്‍ന്നു. ഐസിഐസിഐ ലൊംബാര്‍ഡ് താഴ്ന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഡോളര്‍ 16 പൈസ താഴ്ന്ന് 85.61 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.55 രൂപയായി. ഡോളര്‍ സൂചിക 99.70 ആയി താഴ്ന്നതു രൂപയെ സഹായിച്ചു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3,280 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 760 രൂപ ഉയര്‍ന്ന് 70,520 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം ബാരലിന് 64.44 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine