Begin typing your search above and press return to search.
റെക്കോഡുകൾ മാറ്റിയെഴുതി വിപണി, നിഫ്റ്റി 25,900 കടന്നു; അദാനി ഗ്യാസ്, വോഡഐഡിയ ഓഹരികള്‍ കുതിപ്പില്‍
ഉയർന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ ഉയർന്നിട്ടു ചാഞ്ചാട്ടത്തിലായി. വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ നിഫ്റ്റി 25,925.80 വരെയും സെൻസെക്സ് 84,881.73 വരെയും കയറി റെക്കോർഡ് തിരുത്തി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോർഡ് തിരുത്തി.
നഗരങ്ങളിലെ വാതക വിതരണ ശൃംഖല വിപുലപ്പെടുത്താൻ 37.5 കോടി ഡോളറിൻ്റെ വിദേശവായ്പ നേടിയ അദാനി ടോട്ടൽ ഗ്യാസ് ആറു ശതമാനം കുതിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കൽസിന് എൻടിപിസിയിൽ നിന്നുള്ള 6100 കോടിയുടെ താപനിലയ നിർമാണ കരാർ വിജ്ഞാപനം ചെയ്തു. രണ്ടു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കേണ്ടതാണു കരാർ. ഓഹരി മൂന്നു ശതമാനം ഉയർന്നു.
വോഡഫോൺ ഐഡിയ നെറ്റ് വർക്ക് വികസനത്തിന് കരാർ ഉണ്ടാക്കിയതിൻ്റെ വെളിച്ചത്തിൽ ഓഹരി 11 ശതമാനം വരെ കയറി. ഇൻഡസ് ടവേഴ്സ് അഞ്ചു ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഐടിഡി സിമൻ്റേഷൻ ഇന്നു രാവിലെ അഞ്ചു ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 18 ശതമാനം കുതിച്ചതാണ്.
1003 കോടി രൂപയുടെ പുതിയ കരാറുകൾ ലഭിച്ച കെഇസി ഇൻ്റർനാഷണൽ നാലു ശതമാനം കയറി.
രൂപ ഇന്നും നേട്ടത്തിൽ തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്ന് 83.54 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീടു ഡോളർ 83.44 വരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ 2630 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 160 രൂപ വർധിച്ച് 55,840 രൂപ എന്ന റെക്കോർഡിൽ എത്തി.
ക്രൂഡ് ഓയിൽ കയറുകയാണ്. ബ്രെൻ്റ് ഇനം വീണ്ടും 75 ഡോളർ കടന്നു.
Next Story
Videos