വിപണി നഷ്ടത്തിൽ നിന്നു ചാഞ്ചാട്ടത്തിലേക്ക്; ബാങ്ക് നിഫ്റ്റി നേട്ടം വർധിപ്പിച്ചു, മുന്നേറ്റവുമായി ഐടി ഓഹരികള്‍

രൂപ ഇന്നു ദുർബലമായി. ഡോളർ 12 പൈസ കൂടി 95.95 രൂപയിൽ ഓപ്പൺ ചെയ്തു
Stock Market
Image by Canva
Published on: 

രണ്ടാം പാദ റിസൽട്ടുകൾ അടുത്തയാഴ്ച വന്നു തുടങ്ങാനിരിക്കെ ഇന്നു രാവിലെ വിപണി താഴ്ചയിൽ നിന്നു കയറാൻ ശ്രമിക്കുന്നു. താഴ്ന്നു വ്യാപാരം തുടങ്ങിയ സെൻസെക്സ് നേട്ടത്തിലേക്കു മാറി. നിഫ്റ്റി നഷ്‌ടം ഗണ്യമായി കുറച്ചു. പിന്നീട് ഇവ ചാഞ്ചാട്ടത്തിലായി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടം കുറച്ചു. ബാങ്ക് നിഫ്റ്റി നേട്ടം വർധിപ്പിച്ചു.

ഐടി സേവന കമ്പനികൾ ഇന്നു മുന്നേറി. ആക്സെഞ്ചറിൻ്റെ റിസൽട്ട് ഇന്നു വരുന്നുണ്ട്. ഈ മേഖലയിലെ റിസൽട്ടുകളുടെ സൂചന അതിൽ നിന്നു ലഭിക്കും. മുൻപു കരുതിയതിലും മെച്ചമാകും പ്രമുഖ ഇന്ത്യൻ കമ്പനികളുടെ റിസൽട്ട് എന്നാണു പ്രതീക്ഷ. റിസൽട്ടുകൾ രണ്ടാഴ്ചയ്ക്കകം വരും.

ഒക്ടോബർ 15 നു ചേരുന്ന ഡയറക്ടർ ബോർഡ് ബോണസ് ഇഷ്യു പരിഗണിക്കും എന്ന് ടെക് മഹീന്ദ്ര അറിയിച്ചു. ഓഹരി രണ്ടു ശതമാനം കയറി.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ സിഇഒയും എംഡിയുമായി അനൂപ് കുമാർ സാഹയെ റിസർവ് ബാങ്ക് അംഗീകരിച്ചു. ഈ വർഷം ജനുവരിയിലാണു സാഹ കൊട്ടക് ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ചേർന്നത്. 32 വർഷം ബാങ്കിംഗ് രംഗത്തുണ്ടായിരുന്നു. ബജാജ് ഫിനാൻസ് എംഡി പദവിയിൽ നിന്നാണ് കൊട്ടക് മഹീന്ദ്രയിൽ വന്നത്. അശോക് വാസ്വാനി വിരമിക്കുമ്പോൾ അടുത്ത ജനുവരി ഒന്നിന് സാഹ ചുമതലയേൽക്കും. ബാങ്ക് ഓഹരി നാലു ശതമാനം വരെ ഉയർന്നു.

സെപ്റ്റംബറിലെ വാഹന വിൽപന പ്രതീക്ഷയിലും കുറവാണെന്നത് വാഹന ഓഹരികളെ താഴ്‌ത്തി. എൻഎസ്ഇ ഓട്ടോ സൂചിക 2.5 ശതമാനം താഴ്‌ന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിൽപന സെപ്റ്റംബറിൽ 15 ശതമാനം വർധിച്ചു. ഓഹരി മൂന്നു ശതമാനം താഴ്‌ന്നു.

ബജാജ് ഓട്ടോയുടെ സെപ്റ്റംബറിലെ ആഭ്യന്തര വിൽപന ഒൻപതു ശതമാനം കുറഞ്ഞു. കയറ്റുമതി 32% കൂടി. മൊത്തം വിൽപനയിലെ വർധന അഞ്ചു ശതമാനം. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

സെപ്റ്റംബറിൽ വിൽപന 16.7 ശതമാനം ഇടിഞ്ഞത് എസ്കോർട്സ് കുബോട്ട ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.

മാരുതി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, അശോക് ലെയ്ലൻഡ്, ടിവിഎസ് മോട്ടോർ, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഇടിവിലായി.

ബ്ലൂഡാർട്ട് സേവനങ്ങളുടെ നിരക്ക് 12 ശതമാനം വരെ വർധിപ്പിച്ചു. ഓഹരി അഞ്ചു ശതമാനം ഉയർന്നു.

എൽജി ഇലക്ട്രോണിക്‌സിനും ഹാവെൽസ് ഇന്ത്യക്കും സിറ്റി ഗ്രൂപ്പ് വാങ്ങൽ ശിപാർശ നൽകി. ഹാവൽസിന് 1525 ഉം എൽജിക്ക് 2025 ഉം രൂപയാണു ലക്ഷ്യവില.

രൂപ ഇന്നു ദുർബലമായി. ഡോളർ 12 പൈസ കൂടി 95.95 രൂപയിൽ ഓപ്പൺ ചെയ്തു. 95.90 രൂപ വരെ താഴ്ന്ന ശേഷം 95.96 രൂപയിലേക്കു കയറി.

ലോക വിപണിയിൽ സ്വർണം ഉയർന്ന് ഔൺസിന് 4175 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കുറഞ്ഞ് 1,09,44 എന്ന0 രൂപയായി.

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 96.95 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.24 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com