ഓഹരി വിപണിയിൽ ആശ്വാസം, ഓയിൽ, മെറ്റൽ, ഫാർമ മേഖലകള്‍ നേട്ടത്തില്‍, ഗ്യാസ് കമ്പനി ഓഹരികൾ ഇടിവില്‍; രൂപയും കയറി

നിഫ്റ്റി 24,656.70 വരെയും സെൻസെക്സ് 79,666.76 വരെയും ഉയർന്നിട്ട് താഴ്ന്നു
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി ഇന്നു മിതമായ ആശ്വാസ റാലിയിലാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളും ഉയർന്നു.

രാവിലെ നിഫ്റ്റി 24,656.70 വരെയും സെൻസെക്സ് 79,666.76 വരെയും ഉയർന്നിട്ട് താഴ്ന്നു.

ഐടിയും എഫ്എംസിജിയും ഒഴികെയുള്ള മേഖലകൾ എല്ലാം ഇന്നു കയറ്റത്തിലാണ്. ഓയിൽ, മെറ്റൽ, ഫാർമ, ഹെൽത്ത്, റിയൽറ്റി മേഖലകളാണു കൂടുതൽ ഉയർന്നത്. അലൂമിനിയം, സ്‌റ്റീൽ ഓഹരികൾ ആറു ശതമാനം വരെ ഉയർന്നു.

കൂടുതൽ ഡെറിവേറ്റീവുകളുടെ വ്യാപാരം അനുവദിച്ചതിനെ തുടർന്നു ബിഎസ്ഇ ലിമിറ്റഡ് നാലു ശതമാനം കയറി.

ഗൾഫിൽ നിന്നു പ്രകൃതിവാതകം കിട്ടാതായ സാഹചര്യത്തിൽ ഇന്ത്യയിലെ വാതക വിതരണ കമ്പനികൾ വ്യവസായങ്ങൾക്കു വാതകം നൽകുന്നതു നിർത്തി. ഗ്യാസ് കമ്പനി ഓഹരികൾ എട്ടു ശതമാനം വരെ ഇടിഞ്ഞു. വാതകം കിട്ടാതായതോടെ കൽക്കരി വില രാജ്യാന്തര തലത്തിൽ 10 ശതമാനം ഉയർന്നിട്ടുണ്ട്. ഇനിയും ഉയരും.

മസഗോൺ ഡോക്ക്, കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, ഭാരത് ഇലക്‌ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡാറ്റാ പാറ്റേൺസ്, ഡിസിഎക്സ് സിസ്റ്റംസ്, സോളർ ഇൻഡസ്ട്രീസ്, പരസ്, എംടാർ തുടങ്ങിയ പ്രതിരോധ ഓഹരികൾ ഇന്ന് ആറു ശതമാനം വരെ നേട്ടത്തിലായി.

ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ പഞ്ചസാര ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഇന്ധനത്തിൽ എഥനോൾ അനുപാതം കൂട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ ഓഹരികൾ എട്ടു ശതമാനം വരെ കുതിച്ചത്.

ഫെബ്രുവരിയിൽ വാഹന രജിസ്ട്രേഷൻ 25.6 ശതമാനം വർധിച്ചു. ഇതു വാഹന കമ്പനി ഓഹരികളെ ഉയർത്തി. നിഫ്റ്റി ഓട്ടോ 1.3 ശതമാനം ഉയർന്നു.

എസ്ബിഐ ലൈഫിന് നികുതി നോട്ടീസിൽ ആശ്വാസം. 5317 കോടി രൂപയുടെ ഡിമാൻഡ് 417 കോടിയായി കുറച്ചു.

ആദിത്യ ബിർല കാപ്പിറ്റലിൻ്റെ ലക്ഷ്യവില മോട്ടിലാൽ ഓസ്വാൾ 415 രൂപയായി ഉയർത്തി.

ജെഎസ്ഡബ്ല്യു ഇൻഫ്രയ്ക്ക് ജെപി മോർഗൻ 310 രൂപ ലക്ഷ്യവില നിർണയിച്ചു.

അദാനി പോർട്‌സിൻ്റെ ലക്ഷ്യവില ജെപി മോർഗൻ 1944 രൂപയിലേക്ക് ഉയർത്തി.

രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 58 പൈസ (0.60 ശതമാനം) താഴ്‌ന്ന് 91.57 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 91.63 രൂപയിലേക്കു കയറി. ഡോളർ സൂചിക 98.96 ലാണ്.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5185 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1720 രൂപ കുറഞ്ഞ് 1,19,920 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,62,316 രൂപ വരെ താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 84.95 ഡോളറിലേക്ക് എത്തി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,70,579 രൂപ വരെ താണു.

സ്വർണം, വെള്ളി ഇടിഎഫുകൾ രാവിലെ നല്ല നഷ്ടത്തിലാണ്.

ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നു. ബ്രെൻ്റ് ഇനം ബാരലിന് 84.00 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com