വിപണി മുന്നേറ്റം തുടരുന്നു, ക്രൂഡ് ഓയിൽ വില 79 ഡോളറില്‍, രൂപ നേരിയ ഇടിവില്‍

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 95.13 നിലവാരത്തില്‍ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.17 രൂപയിലേക്കു കയറിയിട്ടു താഴ്ന്നു
stock market
Image courtesy: Canva
Published on

വിപണി ഇന്നു രാവിലെയും ചെറിയ നേട്ടത്തിലാണ്. ക്രൂഡ് ഓയിൽ വില 79 ഡോളറിലേക്കു താഴ്ന്നതു വിപണിക്ക് ആശ്വാസമായി. ഏഷ്യൻ വിപണികളും നഷ്ടം കുറച്ചു.

ലാഭവും ലാഭമാർജിനും കുറഞ്ഞ കമ്മിൻസ് രാവിലെ 10 ശതമാനം ഇടിഞ്ഞു. ഓഹരി പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു.

മികച്ച റിസൽട്ട് പ്രഖ്യാപിച്ച നവീൻ ഫ്ലോറിന് 9500 രൂപ ലക്ഷ്യവില നിർണയിച്ച യുബിഎസ് വാങ്ങൽ ശിപാർശ നൽകി.ഓഹരി അഞ്ചു ശതമാനം ഉയർന്നു.

ലാഭ മാർജിൻ കുത്തനേ താഴ്ന്ന ജിഇ വെർണോവ ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു.

മികച്ച റിസൽട്ടിനെ തുടർന്ന് ന്യൂലാൻഡ് ലബോറട്ടറീസ് പത്തു ശതമാനം നേട്ടം ഉണ്ടാക്കി.

സന്ദേശ് ലിമിറ്റഡ് ഓഹരി രാവിലെ 20 ശതമാനം കുതിച്ചു കയറി. ഗുജറാത്തിലെ വലിയ മാധ്യമ ഗ്രൂപ്പായ സന്ദേശ് 450 കോടി രൂപ വിറ്റുവരവിൽ 90 കോടിയിലേറെ രൂപ അറ്റാദായമുണ്ടാക്കി. ഡിജിറ്റൽ സബ്സിഡിയറിയെ മാതൃ കമ്പനിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ബേൺസ്റ്റൈൻ ഔട്ട് പെർഫോം റേറ്റിംഗ് നൽകിയ പിബി ഫിൻടെക്ക് ഓഹരിക്ക് 2310 രൂപ ലക്ഷ്യവില നിർണയിച്ചു.

വരുമാന വളർച്ചയും ലാഭവും ചുരുങ്ങിയതിനെ തുടർന്ന് അയോൺ എക്സ്ചേഞ്ച് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.

ജെകെ ലക്ഷ്മി സിമൻറ്സിൻ്റെ റിസൽട്ട് മികച്ചതായല്ലെങ്കിലും ഓഹരി ഏഴു ശതമാനം കുതിച്ചു.

വരുമാനം 43 ശതമാനം കൂടിയപ്പോൾ അറ്റാദായം ഇരട്ടിപ്പിച്ച ശിൽപ മെഡികെയർ ഓഹരി എട്ടു ശതമാനം കയറി.

രൂപ ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 95.13 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.17 രൂപയിലേക്കു കയറിയിട്ടു താഴ്ന്നു.

സ്വർണം ലോകവിപണിയിൽ താഴ്ന്നു. രാവിലെ ഔൺസിന് 4258 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2120 രൂപ വർധിച്ച് 1,09,800 രൂപ ആയി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം രാവിലെ 79.18 ഡോളറിലും ഡബ്ള്യുടിഐ ഇനം 74.84 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com