

ഇറാനിലെ പുതിയ ആക്രമണം കൂടുതൽ വ്യാപകമായി മാറിയില്ല. ഉയർന്ന ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ചത്തെ നിലയിക്കു താഴ്ന്നു. എങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് അര ശതമാനത്തോളം ഇടിവിലാണ്. ഏഷ്യൻ വിപണികൾ താഴ്ന്നു നീങ്ങുകയാണ്. എന്നാൽ ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്നു.
രാവിലെ ഉയർന്ന ബാങ്ക് നിഫ്റ്റി പിന്നീടു ലാഭമെടുക്കലിനെ തുടർന്നു നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു നിൽക്കുന്നു.
മേയ് മാസത്തിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള വരവ് കുറഞ്ഞതായി സെബിയുടെ കണക്കുകൾ കാണിക്കുന്നു.
മെറ്റാ പ്ലാറ്റ്ഫോംസുമായി ഡാറ്റാ സെൻ്റർ കാര്യത്തിൽ സഖ്യം ഉണ്ടാക്കിയ റിലയൻസ് ഇൻഡ്സ്ട്രീസ് ഓഹരി രാവിലെ 2.5 ശതമാനം വരെ ഉയർന്നു. സഖ്യത്തിൽ ഉള്ള ക്ലീൻ മാക്സ് എൻവിറോ എനർജി സൊലൂഷൻസ് ഓഹരി രാവിലെ 15 ശതമാനം ഉയർന്നിട്ടു നേട്ടം പകുതിയായി കുറച്ചു.
ഫെഡറൽ ബാങ്ക് ഓഹരി രാവിലെ 316.70 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ടു താഴ്ന്നു.
ഹിന്ദുസ്ഥാൻ യൂണിലീവറിന് 2550 രൂപ ലക്ഷ്യവില നിശ്ചയിച്ച് ജെപി മോർഗൻ മ വാങ്ങൽ ശിപാർശ നൽകി. കോൾഗേറ്റിനു 2250 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെപി മോർഗൻ ഓഹരിക്കു ന്യൂട്രൽ റേറ്റിങ് നൽകി. ഹിന്ദുസ്ഥാൻ യൂണിലീവറും കോൾഗേറ്റും മൂന്നു ശതമാനം വീതം ഉയർന്നു.
നാൽകോ ഓഹരിക്കു 4 80 രൂപ ലക്ഷ്യവില നിർണയിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി. നാൽകോ ഓഹരി രണ്ടര ശതമാനം താഴ്ന്നു.
അലൂമിനിയം, ചെമ്പ് വിലകൾ താഴ്ന്ന സാഹചര്യത്തിൽ ഹിൻഡാൽകോ മൂന്നര ശതമാനവും ഹിന്ദുസ്ഥാൻ കോപ്പർ രണ്ടു ശതമാനവും ഇടിവിലായി.
2866 രൂപ വിലയിൽ ഇന്നു വ്യാപാരം തുടങ്ങിയ പിഐ ഇൻഡസ്ടീസ് ഓഹരിക്കു സിറ്റി ഗ്രൂപ്പ് 2600 രൂപ ലക്ഷ്യവില നിശ്ചയിച്ചു വിൽപന ശിപാർശ ചെയ്തു.
എസ്ബിഐക്ക് 1250 രൂപ ലക്ഷ്യവില നിശ്ചയിച്ച സിഎൽഎസ്എ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.
വെള്ളി വില ഇടിയുന്നതിനെ തുടർന്നു ഹിന്ദുസ്ഥാൻ സിങ്ക് മൂന്നു ശതമാനം താഴ്ന്നു.
രൂപ ഇന്നു രാവിലെ ദുർബലമായി. ഡോളർ 18 പൈസ കൂടി 95.54 രൂപയിൽ ഓപ്പൺ ചെയ്തു. 95.38 രൂപയിലേക്കു താഴ്‌ന്ന ഡോളർ പിന്നീട് 95.48 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ രണ്ടു ശതമാനം ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3160 രൂപ ഇടിഞ്ഞ് 1,09,160 രൂപ ആയി.
ക്രൂഡ് ഓയിൽ വില രാവിലെ അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 91.92 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.90 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine