

വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു ക്രമമായി മുന്നേറി. രാവിലെ നിഫ്റ്റി 24,614 വരെയും സെൻസെക്സ് 80,563 വരെയും ഉയർന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളേക്കാൾ കയറ്റത്തിലാണ്.
ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്. മെറ്റൽ, ഹെൽത്ത്കെയർ, ഓട്ടോ മേഖലകളാണു നേട്ടത്തിനു മുന്നിൽ.
പേമെൻ്റ് അഗ്രഗേറ്റർ ആകാൻ റിസർവ് ബാങ്ക് നൽകിയ അനുമതിയും പുതിയ ഇടപാടുകാരെ ചേർക്കുന്നതിനുള്ള വിലക്ക് നീക്കിയതും പേയ്ടിഎം ഓഹരിയെ വിദേശബ്രോക്കറേജുകൾ ഔട് പെർഫോം വിഭാഗത്തിൽ പെടുത്തി. ഓഹരി ആറു ശതമാനം ഉയർന്നു.
മികച്ച റിസൽട്ടിനെ തുടർന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഏഴു ശതമാനത്തോളം കുതിച്ചു. കമ്പനിയുടെ ലാഭമാർജിനും രോഗിയിൽ നിന്നുള്ള ശരാശരി വരുമാനവും കൂടി. കമ്പനി രണ്ടു ഹോസ്പിറ്റലുകൾ കൂടി തുറക്കും. അവയിൽ മൊത്തം 500 ബെഡ് ഉണ്ടാകും.
കമ്പനി ആദ്യമായി ലാഭം രേഖപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ എൻഎംഡിസി സ്‌റ്റീൽ ഓഹരി 16 ശതമാനത്തിലധികം കുതിച്ചു കയറി.
മികച്ച റിസൽട്ട് ഹോനസ ഓഹരിയെ 12 ശതമാനം ഉയർത്തി.
പുതിയ കരാറുകൾ ലഭിച്ചതിനെ തുടർന്ന് ആൻ്റണി വേസ്റ്റ് ഹാൻഡ്ലിംഗ് ഓഹരി ഏഴു ശതമാനത്തോളം കയറി.
പ്രതിരോധ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടു ശതമാനം വരെ കയറി. ഭാരത് ഡൈനാമിക്സ്, ബെൽ, ബിഇഎംഎൽ, എച്ച്എഎൽ, ഡാറ്റാ പാറ്റേൺസ്, പരസ് ഡിഫൻസ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് തുടങ്ങിയവ ഉയർന്നു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്ന് അഞ്ചു ശതമാനം ഉയർന്നു. ഇന്നലെയും അഞ്ചു ശതമാനം കയറിയതാണ്.
രൂപ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 87.65 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.62 രൂപ വരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ കാര്യമായ മാറ്റമില്ലാതെ ഔൺസിന് 3350 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 40 രൂപ കുറഞ്ഞ് 74,320 രൂപ ആയി.
ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ട് അൽപം കയറി. ബാരലിന് 66 ഡോളറിനു താഴെ വന്ന ശേഷം ബ്രെൻ്റ് ഇനം ക്രൂഡ് 66.18 ഡോളർ വരെ കയറി.
Stock market midday update on 13 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine