വിപണി വീണ്ടും ചാഞ്ചാട്ടത്തിൽ; റെയിൽടെൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍, കെആർബിഎൽ ഇടിവില്‍

ഐടി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ രാവിലെ താഴ്ചയിലായി
stock market
Image courtesy: Canva
Published on

വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്കു മാറി. പിന്നീടു ചാഞ്ചാട്ടമായി.

ഐടി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ രാവിലെ താഴ്ചയിലായി. എഫ്എംസിജിയും ദുർബലമായിരുന്നു.

റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളും മുന്നേറി.

കമ്പനിയുടെ ഭരണനിർവഹണം തൃപ്തികരമല്ലെന്ന് ആരോപിച്ചു സ്വതന്ത്ര ഡയറക്ടർ രാജിവച്ചതിനെ തുടർന്ന് കെആർബിഎൽ ലിമിറ്റഡ് ഓഹരി 12 ശതമാനം നഷ്ടത്തിലായി. ബസ്മതി അരി കയറ്റുമതിയിൽ ഏർപ്പെടുന്ന കമ്പനിയാണ് കെആർബിഎൽ.

കമ്പനിയുടെ ഒരു യൂണിറ്റിൽ കാര്യങ്ങൾ തൃപ്തികരമല്ലെന്നു യുഎസ് ഫുഡ് ആൻഡ ഡ്രഗ് അഥാേറിറ്റി റിപ്പോർട്ട് ചെയ്തത് ഡോ. റെഡ്ഡീസ് ഓഹരിയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി.

ബിഹാർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 210 കോടി രൂപയുടെ കരാർ ലഭിച്ച റെയിൽടെൽ എട്ടു ശതമാനം കുതിച്ചു. ഇർകോൺ (8%), ആർവിഎൻഎൽ (5%), ടിറ്റാഗഢ് റെയിൽ (6%) ടെക്സ്മാകോ (7%) തുടങ്ങിയ റെയിൽവേ ഓഹരികളും രാവിലെ നേട്ടത്തിലായി.

മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിൽ നിന്നു വലിയ കരാർ ലഭിച്ച ശക്തി പംപ്സ് ഓഹരി അഞ്ചു ശതമാനം കയറി.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നു രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്നു. ഗാർഡൻ റീച്ച് രാവിലെ താഴ്ന്നപ്പോൾ മസഗോൺ ഡോക്ക് നാമമാത്രമായി ഉയർന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 88.25 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.22 രൂപ വരെ താഴ്ന്നിട്ട് 88.30 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ രാവിലത്തെ താഴ്ചയ്ക്കു ശേഷം തിരിച്ചു കയറി. ഔൺസിന് 3646 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 81,520 രൂപയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറ്റം തുടർന്നു ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 67.42 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com