വിപണി കുതിക്കുന്നു; വസ്ത്ര കയറ്റുമതിക്കാർ നേട്ടത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഇടിവില്‍

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഇന്ന് ഡൽഹിയിൽ
Stock market trading via mobile
Demat account Image : Canva
Published on

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യൻ വിപണി ക്രമേണ മികച്ച ഉയരത്തിൽ എത്തി. ഒരു മണിക്കൂറിനകം നിഫ്റ്റി ഓഗസ്റ്റിലെ ഉയർന്ന നിലയായ 25,153 കടന്ന് 25,181.85 ൽ കയറിയപ്പാേൾ സെൻസെക്സ് 82,169 വരെ ഉയർന്നു. മിഡ് ക്യാപ് 100 സൂചിക മുഖ്യസൂചികകളേക്കാൾ സാവധാനമാണ് ഉയർന്നത്. സ്മോൾ ക്യാപ് 100 കൂടുതൽ വേഗം കയറി.

ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ കയറ്റത്തിലായി. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.

സിറ്റി ഗ്രൂപ്പ് റിലയൻസിന് 1690 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നു രാവിലെ ഒന്നര ശതമാനം താഴ്ന്നു. ഗാർഡൻ റീച്ച്, മസഗോൺ ഡോക് എന്നീ കപ്പൽ നിർമാതാക്കളും താഴ്ചയിലാണ്.

ഇക്സിഗോ എന്ന ഓൺലൈൻ ട്രാവൽ പ്ലാറ്റ് ഫോം നടത്തുന്ന ലെ ട്രെവന്യൂസ് ടെക്നോളജീസ് ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. ഇന്നലെയും ഓഹരി വലിയ താഴ്ചയിലായിരുന്നു. ബ്രോക്കറേജുകൾ വിൽപന ശിപാർശയാണു നൽകിയിട്ടുള്ളത്. ഓൺ ലൈൻ ട്രാവൽ പ്ലാറ്റ് ഫോമായ യാത്ര ഓൺലൈൻ ഇന്നു രണ്ടു ശതമാനം കയറി.

ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ച ഇന്നു ഡൽഹിയിൽ നടക്കുന്ന സാഹചര്യത്തിൽ വസ്ത്ര കയറ്റുമതി കമ്പനികൾക്കു നല്ല കുതിപ്പ്. ഗോകൽ ദാസ് എക്സ്പോർട്സ്, അരവിന്ദ് ലിമിറ്റഡ്, പോൾ ഗ്ലോബൽ, അലോക്, വർധമാൻ, ട്രെെഡൻ്റ്, റയ്മണ്ട്, വെൽസ്പൺ തുടങ്ങിയവ മൂന്നു ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാടിയ കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം ഉയർന്നു. കെപിആർ ലിമിറ്റഡ് നാലര ശതമാനം കയറി.

രൂപ ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 14 പൈസ താഴ്ന്ന് 88.07 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 88.15 രൂപവരെ ഡോളർ കയറി. ഡോളർ സൂചിക 97.23 ലേക്കു താഴ്ന്നതു രൂപയുടെ കയറ്റത്തിനു സഹായിച്ചു.

സ്വർണം ലോകവിപണിയിൽ 3683 ഡോളറിലാണ്. ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 640 രൂപ വർധിച്ച് 82,080 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.60 ഡോളറായി.

Stock market midday update on 16 September 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com