വിപണി വീണ്ടും ചാഞ്ചാട്ടത്തിൽ; സ്വകാര്യബാങ്ക്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികള്‍ നഷ്ടത്തില്‍, മുന്നേറ്റം തുടര്‍ന്ന് മീഷോ

വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 84,600 നും നിഫ്റ്റി 25,830 നും താഴെ എത്തി
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ ഉയർന്നു. സെൻസെക്സ് 84,889 ഉം നിഫ്റ്റി 25,929 ഉം വരെ ഉയർന്ന ശേഷം താഴോട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 84,600 നും നിഫ്റ്റി 25,830 നും താഴെ എത്തി. പിന്നീടു നഷ്‌ടം കുറച്ചു.

സ്വകാര്യബാങ്ക്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ധനകാര്യ, മീഡിയ മേഖലകൾ താഴ്‌ന്നു. പൊതുമേഖലാ ബാങ്ക്, ഐടി, മെറ്റൽ എന്നിവ ഉയർന്നു. 

മോർഗൻ സ്റ്റാൻലി, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ലക്ഷ്യവില 1602 രൂപയിൽ നിന്ന് 1701 രൂപയിലേക്ക് ഉയർത്തി.

സിറ്റി, എസ്ബിഐയുടെ ലക്ഷ്യവില 1110 രൂപയായി വർധിപ്പിച്ചു. ആർബിഎൽ ബാങ്കിൻ്റേത് 390 രൂപയായി ഉയർത്തി.

ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ മൂന്നു ശതമാനം ഓഹരി ഗവണ്മെൻ്റ് വിൽക്കും എന്ന റിപ്പോർട്ടിനെ തുടർന്ന് ഓഹരി നാലു ശതമാനം ഇടിഞ്ഞു.

നൊമുറ വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ്, മഹാനഗർ ഗ്യാസ്, ഗെയിൽ തുടങ്ങിയവ നാലു ശതമാനം വരെ ഉയർന്നു.

ക്രൂഡ് ഓയിൽ താഴ്‌ന്നതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മൂന്നു ശതമാനം വരെ കയറി.

ബിഹാറിൽ വലിയ സീതാക്ഷേത്രനിർമാണ കരാർ ലഭിച്ച അലുവാലിയ കോൺട്രാക്ട്സ് ഓഹരി ഏഴു ശതമാനം കുതിച്ചു.

വിദേശ പ്രൊമോട്ടർ കമ്പനി ഇംപീരിയൽ കെമിക്കൽസ് 11.4 ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് ആക്സോ നൊബേൽ ഓഹരി 15 ശതമാനത്തോളം ഇടിഞ്ഞു.

വെള്ളി വില രാവിലെ നാലു ശതമാനം കുതിച്ച് ഔൺസിന് 65.65 ഡോളർ കടന്നതിനെ തുടർന്നു ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി മൂന്നു ശതമാനം ഉയർന്നു. ഇന്ത്യയിൽ കിലോഗ്രാമിന്നു 2.059 ലക്ഷം രൂപ കടന്നാണു വെള്ളിവില നീങ്ങുന്നത്. ഇന്ത്യയിലെ വിവിധ വെള്ളി ഇടിഎഫുകളുടെ വില ഇന്നും വർധിച്ചു.

ഇ കൊമേഴ്‌സ് സ്ഥാപനമായ മീഷോയുടെ ഓഹരി ഇന്നു രാവിലെ പത്തു ശതമാനം കുതിച്ചു. 51.50 രൂപയ്ക്ക് ഐപിഒ നടത്തിയ കമ്പനിയുടെ ഓഹരി ഇന്നു 196.80 രൂപ വരെ ഉയർന്നു.

നിഫ്റ്റി അടുത്തവർഷം 29,000-ൽ എത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് കണക്കാക്കുന്നു.

രൂപ ഇന്നും താഴ്‌ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളർ നാലു പൈസകൂടി 91.07 രൂപയിൽ ഓപ്പൺ ചെയ്തു. ഇന്നലെ ഡോളർ 91.09 രൂപ വരെ എത്തിയതാണ്. റിസർവ് ബാങ്ക് ശക്തമായി ഇടപെട്ടതിനെ തുടർന്ന് രൂപ രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു. ഡോളർ 89.99 രൂപയിലേക്ക് താഴ്‌ന്നു. പിന്നീടു കയറി 90.38 രൂപയായി. ക്രൂഡ് ഓയിൽ വില താഴ്‌ന്നതിനെ തുടർന്ന് കയറ്റുമതിക്കാരും ഡോളർ വിപണിയിൽ ഇറക്കി.

സ്വർണം ലോകവിപണിയിൽ ഓൺസിന് 4318 ഡോളറിൽ നിൽക്കുന്നു. രാവിലെ 4328.50 ഡോളർ വരെ എത്തിയ ശേഷം താഴ്ന്നതാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 

ക്രൂഡ് ഓയിൽ വില ഉയരുകയാണ് രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് ഒരു ശതമാനം ഉയർന്ന് വീപ്പയ്ക്ക് 59.64 ഡോളറിൽ എത്തി.

Stock market midday update on 17 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com