

ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഉയർന്നു. രാവിലെ നിഫ്റ്റി 25,979.80 വരെയും സെൻസെക്സ് 84,833.56 വരെയും കയറി.
ഐടിയും മെറ്റലും ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ നേട്ടം ഉണ്ടാക്കി.
ബാങ്ക് നിഫ്റ്റി ഇന്ന് 58,948.50 വരെ കയറി റെക്കോർഡ് കുറിച്ചു.
നെതർലൻഡ്സിലെ യൂണിറ്റിന് വൈദ്യുതി നൽകുന്ന കമ്പനിയെ 1450 കോടി രൂപയ്ക്കു വാങ്ങാൻ ടാറ്റാ സ്റ്റീൽ തീരുമാനിച്ചു. ഓഹരി ഒരു ശതമാനം ഉയർന്നു.
ഐആർബി ഇൻഫ്രായ്ക്ക് നാഷണൽ ഹൈവേ അഥോറിറ്റിയിൽ നിന്ന് 9270 കോടി രൂപയുടെ കരാർ ലഭിച്ചു. ഓഹരി അഞ്ചു ശതമാനം ഉയർന്നു.
മാർജിൻ വർധിക്കുകയും അറ്റാദായം 76 ശതമാനം കുതിക്കുകയും ചെയ്ത അഹ്ലുവാലിയ കോൺട്രാക്ട്സ് ഓഹരി 16 ശതമാനം വരെ കുതിച്ചു.
ജെഎൽആർ യൂണിറ്റിൻ്റെ ദൗർബല്യത്തെ തുടർന്ന് ടാറ്റാ മോട്ടോഴ്സ് പിവി യുടെ ഓഹരി 4 ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
ആഴ്ചകളായി താഴ്ന്നു നിന്ന ശേഷം വെള്ളിയാഴ്ച കുതിച്ചു കയറിയ ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്ടിഫയേഴ്സ് ഓഹരി ഇന്നു രാവിലെ ആറു ശതമാനം ഉയർന്നു.
രണ്ടാം പാദ വരുമാനവും ലാഭവും കുത്തനേ കുറഞ്ഞ അശോക ബിൽഡ്കോൺ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരബന്ധം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതുമേഖലാ എണ്ണക്കമ്പനികൾ 22 ലക്ഷം ടൺ പ്രകൃതിവാതകം അമേരിക്കൻ കമ്പനികളിൽ നിന്നു വാങ്ങാൻ കരാർ ഉണ്ടാക്കി.
മികച്ച റിസൽട്ടിനെ തുടർന്നു നാരായണ ഹൃദയാലയ രാവിലെ പത്തു ശതമാനം കുതിച്ചു.
ഡ്രോണുകൾക്കും മറ്റുമായി 107 കോടി രൂപയുടെ ഓർഡർ ലഭിച്ച ഐഡിയഫോർജ് 12 ശതമാനം കയറി.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 88.71 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4083 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ് 91,640 രൂപയായി.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 63.83 ഡോളറിലാണ്.
Stock market midday update on 17 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine