വിപണി നഷ്ടത്തിൽ; ബാങ്ക്, ധനകാര്യ, ഐടി ഓഹരികള്‍ ഇടിവില്‍, ഓട്ടോ, ഫാർമ മേഖലകള്‍ നേട്ടത്തില്‍

രൂപ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ വർധിച്ച് 95.66 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

വിപണി ഇടിവ് തുടരുകയാണ്. ക്രൂഡ് ഓയിൽ വില 91 ഡോളർ കടന്നത് വിലക്കയറ്റ ഭീതി വളർത്തി.

ഓട്ടോ, ഫാർമ, ഹെൽത്ത്, ഓയിൽ മേഖലകൾ ഉയർന്നു. ബാങ്ക്, ധനകാര്യ ഓഹരികളും ഐടി, റിയൽറ്റി, മെറ്റൽ, എഫ്എംസിജി മേഖലകളും താഴ്ചയിലായി.

ഐടി കമ്പനികൾ ഇന്നും താഴ്ന്നു. ഇൻഫിയും വിപ്രോയും എച്ച്സിഎലും ടിസിഎസും ഒക്കെ നഷ്ടം കാണിച്ചു.

റിയൽറ്റി കമ്പനികളും ഇന്നു രാവിലെ വലിയ നഷ്‌ടത്തിലായി. ഓബറോയ്, ഗോദ്‌റെജ്, ലോധ, ഡിഎൽഎഫ് തുടങ്ങിയവ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിൽ ആയതോടെ എണ്ണ ഉൽപാദന കമ്പനികൾ കയറ്റത്തിലായി. ഒഎൻജിസി അര ശതമാനം നേട്ടത്തിലായി. ഓയിൽ ഇന്ത്യയും ചെന്നൈ പെട്രാളിയം രണ്ടു ശതമാനം ഉയർന്നു. എംആർപിഎൽ ഒന്നര ശതമാനം കയറി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേരിയ മുന്നേറ്റം നടത്തി.

പെയിൻ്റ് കമ്പനികൾ താഴ്ന്നു. ഷാലിമാർ പെയിൻ്റ്സ് അഞ്ചു ശതമാനം ഇടിഞ്ഞു. ഏഷ്യനും ബെർജറും വലിയ താഴ്ചയിലായി.

വ്യോമയാന കമ്പനികളായ ഇൻ്റർ ഗ്ലോബ് ഏവിയേഷനും സ്പൈസ് ജെറ്റും ഒന്നര ശതമാനം ഇടിഞ്ഞു.

വരുമാനം 9.4 ശതമാനം കൂടിയപ്പോൾ ലാഭം 31.6 ശതമാനം വർധിപ്പിച്ച ഇൻഡോ- മിം ഓഹരി പത്തു ശതമാനം കുതിച്ചു. ലാഭമാർജിൻ 29.4 ൽ നിന്ന് 33.4 ശതമാനമായി.

രൂപ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ വർധിച്ച് 95.66 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.68 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4390 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കൂടി 1,14,320 രൂപ ആയി.

രാവിലെ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 91.53 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.27 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com