ആഗോള കാറ്റിനെ മറികടന്നു വിപണി; വിദേശ നിക്ഷേപകർക്കൊപ്പം ചില്ലറ നിക്ഷേപകരും കളത്തിൽ, ബാങ്ക് നിഫ്റ്റിക്ക് തിരിച്ചുവരവ്

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 93.20 രൂപയിൽ ഓപ്പൺ ചെയ്തു
Stock market
Image courtesy: Canva
Published on: 

ആഗോള കാറ്റിനെയും അതിജീവിച്ച് ഇന്ത്യൻ വിപണി മുന്നേറ്റത്തിൽ. അമേരിക്കൻ വിപണി രണ്ടു ശതമാനത്തിലധികവും ഏഷ്യൻ വിപണികൾ നാലു ശതമാനത്തിലധികവും ഇടിഞ്ഞ സാഹചര്യത്തിലും ഇന്ത്യൻ വിപണി കയറ്റത്തിലാണ്. വിദേശ നിക്ഷേപകർ വാങ്ങൽ തുടരുന്നതു ചില്ലറ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കുന്നുണ്ട്.

രാവിലെ വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 600 ലേറെ പോയിൻ്റ് തിരിച്ചു കയറി നേട്ടത്തിലായി. നിഫ്റ്റി താഴ്ന്ന നിലയിൽ നിന്ന് 200 ലധികം പോയിൻ്റ് ഉയർന്നു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം തിരിച്ചുകയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്‌ടം ഗണ്യമായി കുറച്ചു.

സ്വർണവിലയിടിവ് സ്വർണപ്പണയ കമ്പനികളെ വീണ്ടും താഴ്‌ത്തി. മണപ്പുറം, മുത്തൂറ്റ് ഓഹരികൾ രാവിലെ നാലു ശതമാനം വരെ താഴ്ന്നു. കല്യാൺ അടക്കം ജ്വല്ലറി ഓഹരികളും ഇടിവിലായി.

സ്വർണ ഇടിഎഫുകൾ നാലും വെള്ളി ഇടിഎഫുകൾ ഏഴും ശതമാനം വരെ താഴ്ന്നു.

ലോഹങ്ങളുടെ വിലത്തകർച്ച സ്‌റ്റീൽ, മെറ്റൽ കമ്പനികളെ താഴ്ത്തി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 93.20 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.09 രൂപ വരെ താഴ്ന്നു.

ലോകവിപണിയിൽ സ്വർണം ഇടിവ് തുടരുകയാണ്. രാവിലെ 3516 ഡോളർ വരെ ഇടിഞ്ഞിട്ടു കയറി 3535 ഡോളറിലായി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3760 രൂപ ഇടിഞ്ഞ് 92,080 രൂപയായി.

രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം 92.69 ഡോളറും ഡബ്ള്യുടിഐ ഇനം 83.46 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```