ചാഞ്ചാട്ടത്തിനു ശേഷം മുന്നേറ്റം, നിഫ്റ്റി 26,000 സെന്‍സെക്‌സ് 85,000 കടന്നു; റിയൽറ്റി, ഹെൽത്ത്, മെറ്റൽ ഓഹരികള്‍ നേട്ടത്തില്‍

അമേരിക്കയിൽ ടെക് ഓഹരികൾ കുതിച്ചുകയറിയെങ്കിലും ഇന്ത്യയിൽ ഐടി ഓഹരികൾ ഇന്നു രാവിലെ താഴ്ന്നു
stock market
Published on

ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലേക്കു മാറി. പിന്നീടു വിപണി കയറ്റത്തിലേക്കു നീങ്ങി. യുക്രെയ്ൻ കാര്യത്തിൽ ജനീവയിൽ നടക്കുന്ന ചർച്ച പരിഹാരം കണ്ടെത്താൻ സഹായിക്കും എന്ന വിശ്വാസം ബലപ്പെട്ടത് വിപണിയെ സഹായിച്ചു. നിഫ്റ്റി 26,000 നും സെൻസെക്സ് 85,000 നും മുകളിൽ കയറി. ബാങ്ക് നിഫ്റ്റി 59,000 ലേക്കു കടന്നു.

അമേരിക്കയിൽ ടെക് ഓഹരികൾ കുതിച്ചുകയറിയെങ്കിലും ഇന്ത്യയിൽ ഐടി ഓഹരികൾ ഇന്നു രാവിലെ താഴ്ന്നു. മുഖ്യ കമ്പനികൾ ഒരു ശതമാനം വരെ നഷ്ടത്തിലായി.

എഫ്എംസിജി, മീഡിയ, എന്നിവയും നഷ്ടം കുറിച്ചു.

റിയൽറ്റി, ഹെൽത്ത്, മെറ്റൽ, ഫാർമ, ഓട്ടോ, ബാങ്ക്, ധനകാര്യ മേഖലകൾ ഉയർന്നു.

മിഡ് ക്യാപ് ഓഹരികൾ ഉയർന്നപ്പോൾ സ്മോൾ ക്യാപ് ഓഹരികൾ താഴ്ന്നു.

ജെപി മോർഗൻ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിക്ക് 1727 രൂപ ലക്ഷ്യവില ഇട്ട് വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒന്നര ശതമാനം ഉയർന്ന് 1558 രൂപ കടന്നു.

സെല്ലോ വേൾഡ് കമ്പനി പെൻസിൽ - സ്റ്റേഷനറി മേഖലയിലേക്കു പ്രവേശിക്കും എന്നു മാനേജ്മെൻ്റ് അറിയിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു.

105 കോടി രൂപയുടെ കരാർ ലഭിച്ച സൂര്യ റോഷ്നി ഓഹരി ഒരു ശതമാനം കയറി.

73 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചത് സൂര്യ റോഷ്നി ഓഹരിയെ മൂന്നു ശതമാനം ഉയർത്തി.

രണ്ടു മരുന്നുകൾ യൂറോപ്പിൽ വിൽക്കാൻ അനുവാദം കിട്ടിയതിനെ തുടർന്ന് ഡോ. റെഡ്ഡീസ് ഓഹരി മൂന്നു ശതമാനം ഉയർന്നു.

ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിക്ക് ഉണ്ടായിരുന്ന റഷ്യൻ ഡിസ്കൗണ്ട് ഇല്ലാതാകുകയാണ്. റഷ്യയിൽ

നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറയ്ക്കുന്ന സാഹചര്യത്തിലാണിത്. ഈ സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലാഭ പ്രതീക്ഷ ഗണ്യമായി കുറയുമെന്ന് ഇൻവെസ്ടെക് മുന്നറിയിപ്പ് നൽകി. ഓയിൽ കമ്പനികൾ രണ്ടു ശതമാനം വരെ ഇടിഞ്ഞു.

1900 രൂപ ലക്ഷ്യവില ഇട്ട് എൽജി ഇലക്ട്രോണിക്സിനു ജെഫറീസ് വാങ്ങൽ ശിപാർശ നൽകി.

യാത്ര ഓൺലൈൻ സിഇഒ ധ്രുവ് ശൃംഘി വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് രാജിവച്ചു. സിദ്ധാർഥ ഗുപ്ത പകരം സിഇഒ ആകും. അപ്രതീക്ഷിത രാജിയെ തുടർന്നു യാത്ര ഓഹരി 20 ശതമാനത്തോളം ഇടിഞ്ഞിട്ടു തിരിച്ചുകയറി അഞ്ചു ശതമാനം നേട്ടത്തിൽ എത്തി. പിന്നീട് അഞ്ചു ശതമാനം നഷ്ടത്തിലേക്കു മാറി.

രൂപ രാവിലെ ഉയർന്നു. ഡോളർ 16 പൈസ താഴ്ന്ന് 89.07 രൂപയിൽ ഓപ്പൺ ചെയ്തു. 89.04 രൂപ വരെ താഴ്ന്ന ശേഷം ഡോളർ 89.16 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് പരിമിതമായ ഇടപെടലേ നടത്തിയുള്ളൂ.

സ്വർണം ലോകവിപണിയിൽ ഉയർന്നു. ഔൺസിനു 4150 ഡോളറിലേക്കു വില കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1400 രൂപ വർധിച്ച് 93,160 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.03 ഡോളർ ആയി.

Stock market midday update on 25 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com