വിപണി ചാഞ്ചാടുന്നു; ഐടി, ഫാർമ, ഹെൽത്ത് കെയർ ഓഹരികള്‍ നഷ്ടത്തില്‍, മുന്നേറ്റവുമായി ഓട്ടോ, മെറ്റൽ ഓഹരികള്‍

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.90 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on: 

ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി ഉയർന്ന ശേഷം ചാഞ്ചാട്ടത്തിലായി.

ഇന്നലെ വലിയ തകർച്ച നേരിട്ട ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു ചെറിയ നേട്ടത്തിലാണ്. ഐടി, ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി, ഓയിൽ -ഗ്യാസ് മേഖലകൾ രാവിലെ നഷ്‌ടത്തിലായി. ഓട്ടോ, മെറ്റൽ, റിയൽറ്റി മേഖലകൾ ഉയർന്നു.

വെൽസ്പൺ കോർപറേഷൻ്റെ അമേരിക്കൻ സബ്‌സിഡിയറിക്കു 4000 കോടി രൂപയുടെ വൻ ഓർഡർ ലഭിച്ചു. ഓഹരി നാലു ശതമാനം വരെ ഉയർന്നു.

ഇൻഷ്വറൻസ് വിപണന വിഷയത്തെ തുടർന്ന് ഇന്നലെ 36 ശതമാനം ഇടിഞ്ഞ പിബി ഫിൻടെക്ക് ഇന്നു രാവിലെ അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി. പിന്നീടു താഴ്ന്ന് ആറു ശതമാനം നഷ്‌ടത്തിലായി. കമ്പനി ലിസ്റ്റ് ചെയത വിലയേക്കാൾ താഴെയായി. ഇന്നലെ 20 ശതമാനം തകർച്ചയിലായ ടർട്ടിൽമിൻ്റ് ഫിൻടെക് ഇന്നു രാവിലെ 18 ശതമാനം കൂടി ഇടിഞ്ഞു. ഇന്നലെ കനത്ത നഷ്ടം നേരിട്ട മാക്സ് ഫിൻ ഇന്നു ചെറിയ നേട്ടത്തിലേക്കു കയറി.

അമേരിക്കയിൽ ഡാറ്റാ സെൻ്റർ സ്ഥാപിക്കുന്നതിനു തടസങ്ങൾ ഉയർന്നതിനെ തുടർന്ന് ഓറക്കിൾ കോർപറേഷൻ ഇന്നലെ യുഎസ് വിപണിയിൽ ഇടിഞ്ഞു. ഇന്നു രാവിലെ ഇന്ത്യൻ സബ്സിഡിയറി അഞ്ചു ശതമാനം താഴ്ചയിലായി.

ഇന്നലെ ലിസ്റ്റ് ചെയ്ത എൻഎസ്ഇ ഓഹരി ഇന്നു രാവിലെ 1790-1830 മേഖലയിൽ കയറിയിറങ്ങി. ബിഎസ്ഇ ലിമിറ്റഡും എംസിഎക്സ് ലിമിറ്റഡും ഇന്നു നഷ്‌ടത്തിലാണ്.

ബ്രോക്കറേജുകൾ റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് മീഷോ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

പഞ്ചസാര കമ്പനി ഓഹരികൾ കുതിച്ചു. ദ്വാരികേഷ്, ധാംപുർ, ബൽറാംപുർ ചീനി, ഡാൽമിയ ഭാരത്, ബന്നാരി അമ്മൻ, ത്രിവേണി എൻജിനിയറിംഗ്, ഉത്തം, അവധ്, മാവന തുടങ്ങിയവ എട്ടു ശതമാനം വരെ കയറി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.90 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.94 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4257 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കൂടി 1,12,080 രൂപയായി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 105.52 ഡോളറിലും ഡബ്ള്യുടിഐ ഇനം 93.09 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com