

വിപണി ഇന്ന് ആവേശപൂർവം വ്യാപാരം തുടങ്ങി. അര ശതമാനത്തോളം ഉയർന്നു വ്യപാരം തുടങ്ങിയ മുഖ്യ സൂചികകൾ താമസിയാതെ 0.90 ശതമാനം വരെ ഉയർന്നു. നിഫ്റ്റി വീണ്ടും 25,000 നു മുകളിൽ എത്തി
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഉയർച്ചയിലാണ്.
വാഹന, റിയൽറ്റി, മെറ്റൽ, ബാങ്ക്, ധനകാര്യ, ഓയിൽ - ഗ്യാസ്, ഐടി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയ മേഖലകൾ മികച്ച മുന്നേറ്റം നടത്തി.
ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഓഹരി രാവിലെ 10 ശതമാനം ഇടിഞ്ഞു. നാലാം പാദത്തിൽ ലാഭം 25 ശതമാനം ഇടിഞ്ഞതാണ് പ്രധാന കാരണം. വിദേശ ബ്രോക്കറേജ് നൊമുറ ഓഹരിയെ വാങ്ങൽ ശിപാർശയിൽ നിന്നു മാറ്റി. ഓഹരിയുടെ ലക്ഷ്യവില 3242 രൂപയിൽ നിന്ന് 2644 രൂപയാക്കി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നു രണ്ടു ശതമാനത്തോളം താഴ്ചയിലാണ്. ഗാർഡൻ റീച്ച് രണ്ടര ശതമാനം നഷ്ടം കുറിച്ചു. എന്നാൽ മസഗോൺ ഡോക്ക് നേട്ടത്തിലായി.
റെയിൽവേ ഓഹരികൾ രാവിലെ നല്ല നേട്ടം ഉണ്ടാക്കി. ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനമിക്സ്, എച്ച്എഎൽ, ഭെൽ തുടങ്ങിയവ നഷ്ടത്തിലാണ്.
രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ 16 പൈസ താഴ്ന്ന് 85.05 പൈസയിൽ ഓപ്പൺ ചെയ്തു. 84.98 രൂപയിൽ എത്തിയിട്ട് വീണ്ടും 85 നു മുകളിലായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3348 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം
പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 64.96 ഡോളറാണ്.