ക്രൂഡ് ഓയിൽ വില താഴുന്നു; ഓഹരികൾ കയറുന്നു, പിഎൻബി ഹൗസിംഗ് ഫിനാൻസും ആർബിഎൽ ബാങ്കും മുന്നേറ്റത്തില്‍

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 95.17 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on: 

ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യൻ വിപണിയെ നേട്ടത്തിലാക്കി. രാവിലെ ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം മുഖ്യസൂചികകൾ ഗണ്യമായി ഉയർന്നു.

നിഫ്റ്റി രാവിലെ 22,656 വരെ താണിട്ട് 22,820 വരെ കയറി. സെൻസെക്സ് 73,181 വരെ ഇടിഞ്ഞിട്ട് 73,681 വരെ ഉയർന്നു.

ഓട്ടോയും പ്രതിരോധവും ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു നീങ്ങി.

മികച്ച മാർജിൻ വർധനയും ലാഭവളർച്ചയും കാണിച്ച റിസൽട്ടുകൾ പുറത്തിറക്കിയ പിഎൻബി ഹൗസിംഗ് ഫിനാൻസും ആർബിഎൽ ബാങ്കും നാലു ശതമാനം കയറി.

സനോഫി കൺസ്യൂമർ ഹെൽത്ത് കെയർ രണ്ടാം പാദത്തിൽ വരുമാനം 12 ശതമാനവും അറ്റാദായം 22 ശതമാനം വർധിപ്പിച്ചു. ഓഹരി 12 ശതമാനം വരെ കുതിച്ചു.

ഇന്നലെ ആവേശത്തുടക്കം കുറിച്ച ജിയോ പ്ലാറ്റ്ഫോംസ് രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്ന് 1489.70 രൂപ വരെ എത്തി. വിപണി മൂല്യം 13.5 ലക്ഷം കോടി രൂപയാക്കി.

ബിർലാസോഫ്റ്റ് വരുമാനം 6.6 ശതമാനം കൂടിയപ്പോൾ അറ്റാദായം 37.5 ശതമാനം വർധിച്ചു. ഓഹരി 10 ശതമാനം കുതിച്ചു. അനാലിസ്റ്റുകൾ ഓഹരിയിൽ അധികം താൽപര്യം കാണിക്കുന്നില്ല.

എയ്റോഫ്ലെക്സ് ഇൻഡസ്ട്രീസ് വരുമാനം 72.38 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 150 ശതമാനം കുതിച്ചു. ഓഹരി 12 ശതമാനം വരെ ഉയർന്നു.

ഗോൾഡ്മാൻ സാക്സ് 1430 രൂപ ലക്ഷ്യവില നിർണയിച്ച് ഇൻഫോ എഡ്ജ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

ടിവിഎസ് മോട്ടോറിന് 4896 രൂപ ലക്ഷ്യവില കാണുന്ന സിഎൽഎസ്എ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 95.17 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.26 രൂപയിലേക്കു കയറി.

ലോക വിപണിയിൽ സ്വർണം താഴ്ന്നു 4037 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,05,560 രൂപയിൽ തുടർന്നു.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം 113.96 ഡോളറിലും ഡബ്ള്യുടിഐ ഇനം 101.27 ഡോളറിലും എത്തി. പിന്നീട് അല്പം കയറി. യുഎസ് -ഇറാൻ നയതന്ത്ര നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണു വില താഴുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com