വിപരീതനീക്കത്തിൽ ഇന്ത്യൻ വിപണി കയറുന്നു, മുന്നേറ്റവുമായി ഐ.ടി ഓഹരികള്‍; മിഡ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തില്‍

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞ് 95.22 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on: 

ആഗോള പ്രവണതകൾക്ക് എതിരേ നീങ്ങുന്ന രീതി ഇന്ത്യൻ വിപണി ആവർത്തിച്ചു. ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ ഉയരുകയും പിന്നീടു നഷ്‌ടത്തിലേക്കു വീഴുകയും ചെയ്തു. വീണ്ടും വിപണി കയറി. പിന്നീടു ചാഞ്ചാട്ടമായി.

സെൻസെക്സ് രാവിലെ 74,421 ഉം നിഫ്റ്റി 23,020 ഉം വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി താഴ്ന്നു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ്.

ഐടി, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്‌ടത്തിലായി.

എഐ കമ്പനികൾ ദുർബലമാകുന്നത് ഇന്ത്യൻ ഐടി സേവന കമ്പനികൾക്കു നേട്ടമാകും എന്ന കണക്കുകൂട്ടലിൽ ഐടി കമ്പനികൾ ഇന്ന് ഉയർന്നു. കോഗ്‌നിസൻ്റ് വരുമാന വളർച്ച നിഗമനം താഴ്ത്തിയതും വിണി അവഗണിച്ചു.

അനലിസ്റ്റ് നിഗമനങ്ങളേക്കാൾ മികച്ച രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ട്രെന്റ് ലിമിറ്റഡ് ഓഹരി ഏഴു ശതമാനം നേട്ടം ഉണ്ടാക്കി. എച്ച്എസ്ബിസി ഓഹരിക്ക് 3840 രൂപ ലക്ഷ്യവില നിർണയിച്ചു.

വരുമാനം 62 ശതമാനം വർധിച്ചപ്പോൾ ലാഭമാർജിൻ ഇരട്ടിപ്പിച്ച ദീപക് നൈട്രൈറ്റ് ഓഹരി പത്തു ശതമാനത്തോളം മുന്നേറി.

ചെറു യുദ്ധക്കപ്പലുകൾ നിർമിക്കാൻ 40,000 കോടി രൂപയുടെ പദ്ധതിക്കു കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. ഇതേ തുടർന്ന് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരി മൂന്നു ശതമാനം കുതിച്ചു.

റെക്കോർഡ് ലാഭമാർജിൻ കാണിച്ച എംടാർ ടെക്നോളജീസ് ഓഹരി രാവിലെ മുന്നേറിയ ശേഷം നാല് ശതമാനത്തോളം ഇടിഞ്ഞു.

3469 കോടി രൂപയുടെ പുതിയ കരാർ ലഭിച്ച അഫ്‌കോൺസ് ഓഹരി ശതമാനം കുതിച്ചു.

മികച്ച റിസൽട്ടുകളെ തുടർന്ന് വേദാന്ത ഓയിലും വേദാന്ത പവറും പത്തു ശതമാനത്തോളം ഉയർന്നു.

സിഇഒയും എംഡിയുമായ പി. എൻ. വാസുദേവൻ്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഇന്നലെ 20 ശതമാനം ഇടിഞ്ഞ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി രാവിലെ 13 ശതമാനം നഷ്ടത്തിലായി.

രണ്ടാം പാദത്തിൽ വരുമാനവും ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച ബോറോസിൽ ലിമിറ്റഡ് ഓഹരി 15 ശതമാനം കുതിച്ചു.

രണ്ടാം പാദത്തിൽ ലാഭമാർജിൻ ഗണ്യമായി താഴ്ന്നതിനെ തുടർന്ന് ബ്ലൂസ്റ്റാർ ഓഹരി അഞ്ചു ശതമാനം താഴ്ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞ് 95.22 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.18 രൂപയിലേക്കു താണിട്ടു 95.27 ലേക്കു കയറി.

ലോക വിപണിയിൽ സ്വർണം താഴ്ന്നു 3993 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. സ്വർണം, വെള്ളി ഇടിഎഫുകൾ മൂന്നു ശതമാനം വരെ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില താഴ്ചയിലാണ്. രാവിലെ 117 ഡോളറിൽ എത്തിയ ബ്രെൻ്റ് ഇനം 116.25 ഡോളറിലും ഡബ്ള്യുടിഐ ഇനം 103.37 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```