

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി രാവിലെ ചാഞ്ചാട്ടത്തിനു ശേഷം നല്ല നേട്ടത്തിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റിയും സെൻസെക്സും 0.20 ശതമാനം നേട്ടത്തിലാണ്.
മികച്ച ബിസിനസ് വളർച്ചയെ തുടർന്ന് ബാങ്ക്, ധനകാര്യ ഓഹരികൾ ഉയർന്നതാണ് വിപണിയുടെ മുന്നേറ്റത്തിനു സഹായിച്ചത്. ഐടിയും നേട്ടത്തിലാണ്.
കമ്പനിയുടെ വരുമാന വളർച്ച മോശമാണെന്നു ചൂണ്ടിക്കാട്ടി ഗോൾഡ്മാൻ സാക്സ് വിൽപന ശിപാർശ നൽകിയതിനെ തുടർന്ന് അവന്യു സൂപ്പർമാർട്സ് രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ചികിത്സാ സ്കീമിലെ ചികിത്സാനിരക്കുകൾ ഉയർത്തിയതിന തുടർന്ന് അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ്, ഫോർടിസ് തുടങ്ങിയ ഹോസ്പിറ്റൽ ശൃംഖലകളുടെ ഓഹരി വില മൂന്നു ശതമാനത്തിലധികം ഉയർന്നു.
രണ്ടാം പാദ വളർച്ച പ്രതീക്ഷയാേളം വരാത്തതിൻ്റെ പേരിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു.
എഫ്എംസിജി കമ്പനികൾ ഇന്നു താഴ്ചയിലായി. എച്ച് യു എൽ, മാരികോ, ഗോദ്‌റെജ്, ഐടിസി, ഡാബർ, ബ്രിട്ടാനിയ, വരുൺ ബിവറേജസ്, യുനൈറ്റഡ് സ്പിരിറ്റ്സ് തുടങ്ങിയവ ഒരു ശതമാനം വരെ താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ച മെറ്റൽ ഓഹരികൾ ഇന്നു താഴ്ചയിലായി. ജിൻഡൽ സ്‌റ്റീൽ 2.4 ഉം ജിൻഡൽ സ്റ്റെയിൻലെസ് രണ്ടും ടാറ്റാ സ്റ്റീൽ 1.6 ഉം ശതമാനം താഴ്ന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ താഴ്ന്ന് 88.74 രൂപയിൽ ഓപ്പൺ ചെയ്തു. 88.78 രൂപ വരെ കയറിയിട്ട് 88.75 ലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3934 ഡോളറിലേക്ക് ഉയർന്നു. ഇന്നു രാവിലെ 1.15 ശതമാനം ഉയർച്ച സ്വർണത്തിനുണ്ടായി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1000 രൂപ ഉയർന്ന് 88,560 രൂപയായി.
ക്രൂഡ് ഓയിൽ രാവിലത്തെ കയറ്റം കഴിഞ്ഞു വില അൽപാൽപം ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 65.48 രൂപയായി.
Stock market midday update on 6 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine