ചാഞ്ചാട്ടത്തിനിടെ ഓഹരി വിപണികള്‍ക്ക് അവധി; മറ്റന്നാള്‍ മുടക്കം; ഈ മാസം 3 അവധികള്‍

ഏപ്രില്‍ 10,14,18 ദിവസങ്ങളില്‍ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കില്ല
market holiday
market holidayImage : Canva
Published on

ചാഞ്ചാടി മുന്നേറുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇനി അവധിയുടെ ദിനങ്ങള്‍. അടുത്ത രണ്ടാഴ്ചക്കിടെ മൂന്നു ദിവസങ്ങളിലാണ് വിപണിക്ക് അവധി. ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കില്ല. ഇക്വിറ്റി, ഡെറിവേറ്റീവ്, കറന്‍സി മാര്‍ക്കറ്റുകളെല്ലാം ഈ ദിവസങ്ങളില്‍ അവധിയാണ്.

മറ്റന്നാള്‍ വിപണിക്ക് മുടക്കം

ഏപ്രില്‍ 10 വ്യാഴാഴ്ച ശ്രീ മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് വിപണികള്‍ക്ക് അവധിയാണ്. അടുത്തയാഴ്ച ഏപ്രില്‍ 14 ന് (തിങ്കള്‍) അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചും അവധി വരുന്നു. ഏപ്രില്‍ 18 ന് ദു:ഖ വെള്ളി അവധിയാണ്. തുടര്‍ന്ന് വാരാന്ത്യ അവധി കൂടി വരുന്നതോടെ തുടര്‍ച്ചയായ മൂന്നു ദിവസം ട്രേഡിംഗ് ഉണ്ടാവില്ല.

ഈ വര്‍ഷത്തെ അവധി ദിനങ്ങള്‍

ഏപ്രില്‍ 10, വ്യാഴം-ശ്രീ മഹാവീര്‍ ജയന്തി

ഏപ്രില്‍ 14, തിങ്കള്‍- അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 18, വെള്ളി- ദു:ഖ വെള്ളി

മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി

ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി

നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി

ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com