നിഫ്റ്റിക്ക് 25,875 ല്‍ പിന്തുണ; 25,800 ന് താഴെ നീങ്ങിയാല്‍ ഇന്നും നെഗറ്റീവ് ട്രെന്‍ഡിന് സാധ്യത

സെപ്‌റ്റംബർ 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റിക്ക് 25,875 ല്‍ പിന്തുണ; 25,800 ന് താഴെ നീങ്ങിയാല്‍ ഇന്നും നെഗറ്റീവ് ട്രെന്‍ഡിന് സാധ്യത
Published on

നിഫ്റ്റി 368.10 പോയിൻ്റ് (1.41%) ഇടിഞ്ഞ് 25,810.85 ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ സപ്പോർട്ട് ലെവലായ 25,800-ന് താഴെയായി സൂചിക നീങ്ങുകയാണെങ്കിൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഇന്നലെ താഴ്ന്ന് 26,061.31 ൽ വ്യാപാരം തുടങ്ങി. ഈ ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 25,810.85 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25,794.10 എന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. മെറ്റൽ, മീഡിയ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, റിയൽറ്റി എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. 1062 ഓഹരികൾ ഉയർന്നു, 1550 ഓഹരികൾ ഇടിഞ്ഞു, 139 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ എന്നിവയാണ്.ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഹീറോ മോട്ടോ കോർപ്, ട്രെൻ്റ്, റിലയൻസ്, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 25,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ ഇന്നും നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. 25,875 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,800 -25,725 -25,650 പ്രതിരോധം 25,875 -25,950 -26,035

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 25,350 -24,750

പ്രതിരോധം 25,850 -26,400.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 856.20 പോയിൻ്റ് നഷ്ടത്തിൽ 52,978.10 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ താഴ്ന്ന നിലയ്ക്കു സമീപം ക്ലാേസ് ചെയ്തു, ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,900 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 53,200 ലാണ്. സൂചിക 52,900 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഇന്ന് കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

52,900 -52,700 -52,500

പ്രതിരോധ നിലകൾ

53,200 -53,400 -53,725

(15 മിനിറ്റ് ചാർട്ടുകൾ).

 പൊസിഷനൽ വ്യാപാരികൾക്കു പിന്തുണ 52,100 -51,000

പ്രതിരോധം 53,400 -54,500.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com