

നിഫ്റ്റി 149.95 പോയിന്റ് (0.84 ശതമാനം) ഉയർന്ന് 18,065.00 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18,100 ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ 18,265-ലെ പ്രതിരോധം പരീക്ഷിച്ചേക്കാം.
നിഫ്റ്റി ഉയർന്ന് 17,950.40 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ 17,885.30 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 18,089.20 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു, 18,065.00 ൽ ക്ലോസ് ചെയ്തു, എല്ലാ സെക്ടറുകളും ഉയർന്നു ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്ക്, മീഡിയ, ഐടി, എഫ്എംസിജി എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1449 സ്റ്റോക്കുകൾ ഉയർന്നു, 744 എണ്ണത്തിന് ഇടിവ്, 170 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ബ്രിട്ടാനിയ, നെസ്ലെ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടൈറ്റൻ, ഒഎൻജിസി എന്നിവയ്ണ്ക്കാണു പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ലോംഗ് വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 18,100 എന്ന പ്രതിരോധത്തിനടുത്തായി ക്ലോസ് ചെയ്തു. ഇതെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. ഇന്നു സൂചിക 18,100 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക 18,265 എന്ന അടുത്ത പ്രതിരോധം പരീക്ഷിച്ചേക്കാം.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,000-17,950-17,885
റെസിസ്റ്റൻസ് ലെവലുകൾ
18,100-18,175-18,250
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 233.05 പോയിന്റ് നേട്ടത്തിൽ 43,223.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ലോംഗ് വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചിക 43,300നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ദിവസങ്ങളിൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധ നിലയായ 43,500 പരീക്ഷിച്ചേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,100 - 42,900 - 42,750
പ്രതിരോധ നിലകൾ
43,300 -43,500 -43,700
(15 മിനിറ്റ് ചാർട്ടുകൾ)
Read DhanamOnline in English
Subscribe to Dhanam Magazine