ദിശയില്ലാതെ വിപണികള്‍ തുടര്‍ന്നേക്കും

നിഫ്റ്റിക്ക് 19,500-ൽ ഹ്രസ്വകാല പിന്തുണ
ദിശയില്ലാതെ വിപണികള്‍ തുടര്‍ന്നേക്കും
Published on

നിഫ്റ്റി വെള്ളിയാഴ്ച  144.75 പോയിന്റ് (0.59 ശതമാനം) നേട്ടം രേഖപ്പെടുത്തി 19,638.30 ൽ സെഷൻ അവസാനിപ്പിച്ചു. കുറച്ച് ദിവസത്തേക്ക് 19,500-19,770 പരിധിയിൽ നിഫ്റ്റി സമാഹരണം നടത്താം.

നിഫ്റ്റി ഉയർന്ന് 19,581.2 ൽ വ്യാപാരം തുടങ്ങി. ഈ ആക്കം തുടർന്ന് 19,726.3 വരെ കയറി. എന്നാൽ ക്ലോസിംഗ് സെഷനിൽ, നിഫ്റ്റി ഇടിഞ്ഞ് 19,638.3 ൽ ക്ലോസ് ചെയ്തു. ഐടി ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക് മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1457 ഓഹരികൾ ഉയർന്നു, 843 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി ഗതി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ ഹിൻഡാൽകോ, എൻ.ടി.പി.സി, ഹീറോ മോട്ടോർ കോർപ്, ഡോ. റെഡ്ഡീസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം അദാനി എന്റർപ്രൈസസ്, മൈൻഡ് ട്രീ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ്.

നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിങ് ശരാശരിക്കു താഴെയാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വൈറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി തലേദിവസത്തെ ബ്ലാക്ക്  കാൻഡിലിനുള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 19,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്, പ്രതിരോധം 19,770-ലാണ്. നിഫ്റ്റി 19,500-ന് താഴെ ക്ലോസ് ചെയ്താൽ, ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം. അല്ലെങ്കിൽ 19,500 -19,770 എന്ന ട്രേഡിംഗ് ബാൻഡിൽ ഏതാനും ദിവസത്തേക്ക് സൂചിക സമാഹരിക്കപ്പെട്ടേക്കാം. ഒരു തിരിച്ചുവരവിന്, സൂചിക 19,770-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,600-19,550-19,500

റെസിസ്റ്റൻസ് ലെവലുകൾ

19,650-19,715-19,770

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 283.60 പോയിന്റ് നേട്ടത്തിൽ 44,584.55 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി തലേദിവസത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 44,500 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ, ഇന്ന് ഇടിവ് പ്രതീക്ഷിക്കാം. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 44,740 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,500 -44,300 -44,100

പ്രതിരോധ നിലകൾ

44,740 -44,900 -45,050

(15 മിനിറ്റ് ചാർട്ടുകൾ)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com