നിഫ്റ്റിയില്‍ കൂടുതല്‍ ഇടിവിന് സാധ്യത
നിഫ്റ്റി ഇന്നലെ 109.55 പോയിന്റ് (0.56 ശതമാനം) നഷ്ടം രേഖപ്പെടുത്തി 19,528.75 ലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 19,500-ന് താഴെ ക്ലോസ് ചെയ്താൽ താഴേക്കുള്ള പക്ഷപാതം തുടരാം.
നിഫ്റ്റി ഇന്നലെ താഴ്ന്ന് 19,622.4 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,479.7 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീടു നിഫ്റ്റി കരകയറുകയും 19,500 നു മുകളിൽ എത്തി. ഓട്ടോ, ഫാർമ, മെറ്റൽ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1,095 ഓഹരികൾ ഉയർന്നു, 1,238 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ടൈറ്റൻ, ബജാജ് ഫിൻ സെർവ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, മാരുതി എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 19,500ൽ ഹ്രസ്വകാല പിന്തുണയുണ്ട്, നിഫ്റ്റി ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. പോസിറ്റീവ് ട്രെൻഡിലാക്കാൻ സൂചിക 19,770ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,500-19,450-19,400
റെസിസ്റ്റൻസ് ലെവലുകൾ
19,565-19,625-19,685
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 185.50 പോയിന്റ് നഷ്ടത്തിൽ 44,399.05 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 44,260 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴ്ച തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 44,440 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,260 -44,125 -44,000
പ്രതിരോധ നിലകൾ
44,440 -44,600 -44,750
(15 മിനിറ്റ് ചാർട്ടുകൾ)