ശുഭ പ്രതീക്ഷയില്‍ സൂചികകള്‍

നിഫ്റ്റി ഇന്നലെ 5.15 പോയിന്റ് (0.03 ശതമാനം) ഉയർന്ന് 18,599.00 ലാണു ക്ലോസ് ചെയ്തത്. 18,665 ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് മൊമെന്റം തുടരാം.

നിഫ്റ്റി അൽപം ഉയർന്ന് 18,600.80 ൽ വ്യാപാരം ആരംഭിച്ചു, പിന്നീട് ക്രമേണ ഇടിഞ്ഞ് രാവിലെ 18,531.60 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. എന്നാൽ ക്ലോസിംഗ് സെഷനിൽ, സൂചിക വീണ്ടും കുതിച്ചുകയറി ഇൻട്രാഡേയിലെ ഉയർന്ന നില 18,622.80 ൽ പരീക്ഷിച്ചു. 18,559.00 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഓട്ടോ, ഫാർമ, പ്രൈവറ്റ് ബാങ്കുകൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഐടി, പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ, മാധ്യമങ്ങൾ എന്നിവയ്ക്കാണ്. 1193 ഓഹരികൾ ഉയർന്നു, 988 ഓഹരികൾ ഇടിഞ്ഞു, 187 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി ഗതി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ അൾട്രാ ടെക് സിമന്റ്, ഡിവിസ് ലാബ്, ഗ്രാസിം, ആക്സിസ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഒഎൻജിസി എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഡോജി കാൻഡിൽ(doji candlestick)രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 18,665 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഉയർച്ച തുടരാൻ, ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യണം.18,665-ന് താഴെയായാൽ, സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ഏറ്റവും അടുത്ത ഹ്രസ്വകാല പിന്തുണ 18,450 ൽ തുടരുന്നു.



പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,580-18,535-18,480

റെസിസ്റ്റൻസ് ലെവലുകൾ

18,650-18 ,700-18,750

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 62.90 പോയിന്റ് നേട്ടത്തിൽ 44,164.60 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ഡോജി കാൻഡിൽ രൂപപ്പെടുത്തി 44,150 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സമീപകാല സമാഹരണം (mobilization)കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,050 -43,850 -43,650

പ്രതിരോധ നിലകൾ

44,265- 44,470- 44,650

(15 മിനിറ്റ് ചാർട്ടുകൾ)


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it