

നിഫ്റ്റി ഇന്നലെ 36.55 പോയിന്റ് (0.17 ശതമാനം) നഷ്ടത്തോടെ 20,901.15-ൽ വ്യാപാരം അവസാനിപ്പിച്ചു. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 20,962-21,000 പ്രതിരോധ മേഖല മറികടക്കേണ്ടതുണ്ട്.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 20,932.40 ൽ വ്യാപാരം ആരംഭിച്ചു. 20,850 ലെ ഇൻട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ച ശേഷം സൂചിക 20,850 -20,941 എന്ന ട്രേഡിംഗ് ബാൻഡിൽ സമാഹരിച്ചു. 20,901.15 ൽ ക്ലോസ് ചെയ്തു. മീഡിയ, ഫാർമ, പിഎസ്‌യു ബാങ്ക്, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, എഫ്.എം.സി.ജി, മെറ്റൽ, ഐ.ടി, സ്വകാര്യ ബാങ്കുകൾ എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.
1334 ഓഹരികൾ ഉയർന്നു, 1003 ഓഹരികൾ ഇടിഞ്ഞു, 144 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ പവർ ഗ്രിഡ്, അദാനി പോർട്സ്, അൾട്രാ ടെക് സിമന്റ്, സിപ്ല എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഒ.എൻ.ജി.സി, അപ്പാേളോ ഹോസ്പിറ്റൽസ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 20,962 -21,000 ഏരിയയിൽ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ബുള്ളിഷ് മുന്നേറ്റം തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം (consolidate).
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 20,850-20,735-20,640
റെസിസ്റ്റൻസ് ലെവലുകൾ
20,962-21,060-21,150
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 20,600-20,200 പ്രതിരോധം 21,000 -21,400.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 6.85 പോയിന്റ് നേട്ടത്തിൽ 46,841.40 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനുള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 46,500 ലെവലിൽ ഇൻട്രാഡേ പിന്തുണ കണ്ടെത്തുന്നു, പ്രതിരോധം 46,940 ൽ. സൂചികയ്ക്ക് വ്യക്തമായ ദിശ കണ്ടെത്താൻ ഈ രണ്ട് തലങ്ങളിൽ നിന്നും നിർണായകമായ ബ്രേക്ക്ഔട്ട് അത്യാവശ്യമാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
46,500- 46,250- 46,000
പ്രതിരോധ നിലകൾ
46,940 -47,280 -47,550
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,400-45,500 പ്രതിരോധം 47,300 - 48,000.
Read DhanamOnline in English
Subscribe to Dhanam Magazine