വിപണിയിൽ മുന്നേറ്റം തുടരുമോ

നിഫ്റ്റി 90.1 പോയിന്റ് (0.51ശതമാനം) ഉയര്‍ന്ന് 17,812.40 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണതയുടെ തുടര്‍ച്ചയ്ക്ക്, സൂചിക 17,800-ന് മുകളില്‍ തുടരേണ്ടതുണ്ട്.

നിഫ്റ്റി ഉയര്‍ന്ന് 17,759.60 ല്‍ വ്യാപാരം ആരംഭിച്ചു. ഈ പോസിറ്റീവ് മൊമെന്റം സെഷനിലുടനീളം തുടര്‍ന്നു. 17,812.40 ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17825.80-ല്‍ ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നില പരീക്ഷിച്ചു. ഫാര്‍മ, ഐടി, ഓട്ടോ, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍, പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, എഫ്.എം.സി.ജി എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു. 1312 ഓഹരികള്‍ ഉയര്‍ന്നു, 900 ഓഹരികള്‍ ഇടിഞ്ഞു, 149 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ ഡിവിസ് ലാബ്, ബജാജ് ഓട്ടാേ, ഡോ. റെഡ്ഡീസ്, അദാനി എന്റര്‍പ്രൈസസ് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ ഗ്രിഡ്, എന്‍ടിപിസി, നെസ്ലെ, ഒഎന്‍ജിസി എന്നിവ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി 17,800 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. ഇതു കൂടുതല്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. നിഫ്റ്റി 17,800 ലെവലിന് മുകളില്‍ വ്യാപാരം നിലനിര്‍ത്തിയാല്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാനാണ് സാധ്യത. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,100 ല്‍ തുടരുന്നു.


പിന്തുണ - പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,765-17,715-17,665

റെസിസ്റ്റന്‍സ് ലെവലുകള്‍

17,825-17,900-17,950

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 191.45 പോയിന്റ് നേട്ടത്തില്‍ 41,557.95 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. ഡെയ്ലി ചാര്‍ട്ടില്‍ സൂചിക ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചിക 41,610 ലെവലിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ മുന്നേറ്റം ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 42,000 ലെവലില്‍ തുടരുന്നു.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 41,435 -41,300 -41,150

പ്രതിരോധ നിലകള്‍

41,600 -41,750 -41,900

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it