വിപണിയിലെ ബുള്ളിഷ് മുന്നേറ്റം നീണ്ടു നില്‍ക്കുമെന്ന് വിലയിരുത്തല്‍
നിഫ്റ്റി ഇന്നലെ 33.1 പോയിന്റ് (0.16 ശതമാനം) നേട്ടത്തോടെ 20,103.10 ലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 20,110-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും.
നിഫ്റ്റി ഉയർന്ന് 20,127.90 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 20,167.70 എന്ന ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക ഇടിഞ്ഞ് 20,043.40 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. 20,103.10 ൽ ക്ലോസ് ചെയ്തു.
മീഡിയയും എഫ്.എം.സി.ജിയും ഒഴികെ എല്ലാ മേഖലകളും പോസിറ്റീവ് ആയി ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, റിയൽറ്റി, ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1615 ഓഹരികൾ ഉയർന്നു, 676 എണ്ണം ഇടിഞ്ഞു, 137 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ യുപിഎൽ, ഹിൻഡാൽകോ, ഒഎൻജിസി, എം ആൻഡ് എം എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, കോൾ ഇന്ത്യ, ബ്രിട്ടാനിയ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. പ്രതിദിന ചാർട്ടിൽ, സൂചിക ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 20,110 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ വ്യാപാരം നടത്തുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 20,350 ലെവലിൽ തുടരും. അടുത്തുള്ള ഇൻട്രാഡേ പിന്തുണ 20,040.00 ആണ്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
20,040-19,950-19,875
റെസിസ്റ്റൻസ് ലെവലുകൾ
20,110-20,200-20,280
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 91.40 പോയിന്റ് നേട്ടത്തിൽ 46,000.85 ലെവൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി (doji candle)രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 45,900 ആണ്. പ്രതിരോധം 46,100 ആണ്. സൂചിക 46,100 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 46,300 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,900 - 45,700 - 45,500
പ്രതിരോധ നിലകൾ
46,100- 46,300 -46,500
(15 മിനിറ്റ് ചാർട്ടുകൾ)