
നിഫ്റ്റി 84.55 പോയിൻ്റ് (0.35%) ഉയർന്ന് 24,586.70ലാണ് ക്ലോസ് ചെയ്തത്. 24,550 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടരുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 24,587.60 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 24,522.80 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക 24,635.10 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. 24586.70 ൽ ക്ലോസ് ചെയ്തു. ഐടി ഒഴികെ എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്ക്, മീഡിയ, റിയാലിറ്റി, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1320 ഓഹരികൾ ഉയർന്നു, 1225 എണ്ണം ഇടിഞ്ഞു, 95 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
ഒഎൻജിസി, എസ്ബിഐ ലൈഫ്, ശ്രീറാം ഫിൻ, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റി സൂചികയിലെ ഉയർന്ന നേട്ടക്കാർ. എൽടിഐ മൈൻഡ് ട്രീ, ഏഷ്യൻ പെയിൻ്റ്സ്, ഗ്രാസിം, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,550 ലാണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരും. സൂചികയ്ക്ക് 24,635 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,550 -24,460 -24,380 പ്രതിരോധം 24,635 -24,700 -24750
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800 പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 177.00 പോയിൻ്റ് നേട്ടത്തിൽ 52,455.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി
മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 52,600ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, 51,900 എന്ന സപ്പോർട്ട് ലെവലിന് മുകളിലുള്ള സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് തുടർന്നേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
52,350 -52,100 -51,900
പ്രതിരോധ നിലകൾ
52,600 -52,850 -53,050
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650 പ്രതിരോധം 53,250 -54,500.
Read DhanamOnline in English
Subscribe to Dhanam Magazine