വിപണിയില്‍ ഇന്ന് എന്ത് പ്രതീക്ഷിക്കാം? സൂചികകള്‍ പറയുന്നതെന്ത്?

നിഫ്റ്റി 71.15 പോയിന്റ് (0.42 ശതമാനം) ഇടിഞ്ഞ് 16,972.15 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ചെയ്യുകയും 17000-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ താഴേക്കുള്ള പ്രയാണം തുടരാം.

നിഫ്റ്റി ഉയര്‍ന്ന് 17,166.40ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 17,211.30 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. എന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുന്നതില്‍ നിഫ്റ്റി പരാജയപ്പെട്ടു. കുത്തനെ ഇടിഞ്ഞ് 16,938.90 എന്ന താഴ്ന്ന നിലയിലെത്തി.17,000 എന്ന സപ്പോര്‍ട്ട് ലെവലിന് താഴെ 16,972.15 ല്‍ ക്ലോസ് ചെയ്തു.

ലോഹങ്ങളും ഫാര്‍മയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മാധ്യമങ്ങള്‍, ബാങ്കുകള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. വിപണിഗതി നെഗറ്റീവ് ആയിരുന്നു. 910 ഓഹരികള്‍ ഉയര്‍ന്നു, 1260 ഓഹരികള്‍ ഇടിഞ്ഞു, 181 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍ എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ്, നെസ്ലെ എന്നിവ നഷ്ടത്തിലായി.




മൊമെന്റം സൂചകങ്ങളും ഹ്രസ്വ- ദീര്‍ഘകാല മൂവിംഗ് ശരാശരികളും താഴേയ്ക്കു പക്ഷപാതം സൂചിപ്പിക്കുന്നു. ഡെയ്ലി ചാര്‍ട്ടില്‍ നീണ്ട ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി സൂചിക 17,000 എന്ന മുന്‍ പിന്തുണയ്ക്ക് തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ ഘടകങ്ങള്‍ താഴാേട്ടു പ്രയാണം തുടര്‍ന്നേക്കാമെന്ന് സൂചിപ്പിക്കുന്നു. . എന്നിരുന്നാലും നിഫ്റ്റി ഓവര്‍ സോള്‍ഡ് മേഖലയിലാണ്. ഇതിന് 16,750-16,900 ഏരിയയില്‍ പിന്തുണയുണ്ട്. പ്രതിദിന ചാര്‍ട്ടില്‍ ആര്‍എസ്‌ഐ 32 ലെവലില്‍ ക്ലോസ് ചെയ്തു. മുന്‍കാലങ്ങളില്‍ ആര്‍എസ്‌ഐ മൂല്യം 30 ലെവലില്‍ എത്തിയപ്പോള്‍ നിഫ്റ്റി ബെയ്‌റിഷ് ട്രെന്‍ഡില്‍ നിന്ന് കരകയറിയിരുന്നു.

നിഫ്റ്റി 17,000 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍, താഴേക്കുള്ള പക്ഷപാതം ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 16,750 ലെവലില്‍ തുടരുന്നു. ഒരു തിരിച്ചുവരവിന് നിഫ്റ്റി 17,200 -17,255 ലെവലിന് മുകളില്‍ വ്യാപാരം നടത്തി നിലനിര്‍ത്തണം.

പിന്തുണ - പ്രതിരോധ നിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 16,900-16,825-16 ,750

റെസിസ്റ്റന്‍സ് ലെവലുകള്‍

17,000-17,100-17,200

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴ്ച

ബാങ്ക് നിഫ്റ്റി 359.90 പോയിന്റ് നഷ്ടത്തില്‍ 39,051.50 ല്‍ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ഹ്രസ്വ- ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ആക്കം സൂചകങ്ങള്‍ താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. സൂചിക 38,934.60 ന് താഴെ വ്യാപാരം ചെയ്തു നിലനിന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. അടുത്ത ഹ്രസ്വകാല സപ്പോര്‍ട്ട് ലെവല്‍ 38,500 ആണ്. തിരിച്ചുവരവിന് സൂചിക 39,200-ന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തണം.




ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 38,935-38,700-38,500

റെസിസ്റ്റന്‍സ് ലെവലുകള്‍

39,200-39,950-39,700

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it