ഇന്ന് വിപണിയിൽ എന്ത് പ്രതീക്ഷിക്കാം?

നിഫ്റ്റി 13.45 പോയിന്റ് (0.08 ശതമാനം) ഉയർന്ന് 16,985.60 ൽ ക്ലോസ് ചെയ്തു. വ്യാപാരം 17,060-ന് മുകളിൽ തുടർന്നു നിലനിന്നാൽ പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.
നിഫ്റ്റി അൽപം ഉയർന്ന് 16,994.70 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 16,850.20 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് തിരിച്ചു കയറി 17,062.40 എന്ന ഉയർന്ന നില പരീക്ഷിച്ചു. 16,985.60 ൽ ക്ലോസ് ചെയ്തു.
മീഡിയ, എഫ്എംസിജി, റിയൽറ്റി, ഫാർമ തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവ നഷ്ടത്തിലാണ്. വിപണി നെഗറ്റീവ് ആയിരുന്നു. 785 ഓഹരികൾ ഉയർന്നു, 1386 എണ്ണം ഇടിഞ്ഞു, 181 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ബിപിസിഎൽ, നെസ്ലെ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണി ലീവർ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും താഴേയ്ക്കുള്ള പക്ഷപാതം കാണിക്കുന്നു. തുടർച്ചയായ അഞ്ച് ബ്ലായ്ക്ക് കാൻഡിലുകൾക്ക് ശേഷം സൂചിക ദൈനംദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. ഡോജി കാൻഡിൽ പാറ്റേൺ വിപണിയിലെ അനിശ്ചിതത്വവും ഉറപ്പില്ലായ്മയും സൂചിപ്പിക്കുന്നു. വാങ്ങുന്നവർക്കാേ വിൽക്കുന്നവർക്കോ വിപണിയിൽ മേൽക്കൈ കിട്ടിയിട്ടില്ലെന്നു ചുരുക്കം. നിഫ്റ്റി ഓവർ സോൾഡ് ആണ്.. പ്രതിദിന ചാർട്ടിൽ ആർഎസ്ഐ 32 ൽ ക്ലോസ് ചെയ്തു. മുൻകാലങ്ങളിൽ, ആർഎസ്ഐ മൂല്യം 30ൽ എത്തിയപ്പോൾ നിഫ്റ്റി ബെയ്റിഷ് ട്രെൻഡിൽ നിന്ന് കരകയറിയിരുന്നു. ഇതെല്ലാം പുൾബായ്ക്ക് റാലിയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. നിഫ്റ്റിക്ക് 16,750-16,900 മേഖലയിൽ പിന്തുണയുണ്ട്. പുൾബായ്ക്ക് റാലിയുടെ സ്ഥിരീകരണത്തിന്, നിഫ്റ്റി 17,060-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 16,950-16,850-16,750
റെസിസ്റ്റൻസ് ലെവലുകൾ
17,060-17,200-17,300
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴോട്ട്
ബാങ്ക് നിഫ്റ്റി 81.10 പോയിന്റ് ഉയർന്ന് 39,132.60 ലാണ് ക്ലോസ് ചെയ്തത്. എന്നിരുന്നാലും, സാങ്കേതികമായി, സൂചിക ഇപ്പോഴും ഹ്രസ്വ- ദീർഘകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങളും താഴേയ്ക്കുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. 38,450 ലെ പിന്തുണയുടെയും 39,450 ലെ പ്രതിരോധത്തിന്റെയും ട്രേഡിംഗ് ബാൻഡിനുള്ളിൽ ഇത് കുറച്ച് ദിവസത്തേക്ക് സമാഹരിച്ചേക്കാം. സൂചിക അടുത്ത ദിശ നിർണ്ണയിക്കാൻ ഈ ലെവലുകളിൽ നിന്നു പുറത്തുകടക്കേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,000 -38,650 -38,450
പ്രതിരോധ നിലകൾ
39,350 -39,650 -39,900
(15 മിനിറ്റ് ചാർട്ടുകൾ)