വിപണിയിൽ മുന്നേറ്റം തുടരാൻ സാധ്യത
നിഫ്റ്റി വെള്ളിയാഴ്ച 89.25 പോയിന്റ് (0.44 ശതമാനം) നേട്ടത്തോടെ 20,192.35 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 20,200-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും.
നിഫ്റ്റി ഉയർന്ന് 20,156.40 ൽ വ്യാപാരം തുടങ്ങി. ഈ പോസിറ്റീവ് ആക്കം സെഷനിലുടനീളം തുടർന്നു. 20,192.35 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 20,222.40 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു.
ഓട്ടോ, ഐടി, പ്രൈവറ്റ് ബാങ്ക്, ഫാർമ എന്നിവ കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ, എഫ്.എം.സി.ജി, റിയൽറ്റി, മെറ്റൽ, മീഡിയ എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു. 1217 ഓഹരികൾ ഉയർന്നു, 1082 ഓഹരികൾ ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഓട്ടാേ, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോ കോർപ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണിലീവർ, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 20,200 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ വ്യാപാരം നടത്തുകയാണെങ്കിൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 20,350 ലെവലിൽ തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 20,130 ആണ്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
20,130-20,063-20,000
റെസിസ്റ്റൻസ് ലെവലുകൾ
20,200-20,250-20,300
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 230.65 പോയിന്റ് നേട്ടത്തിൽ 46,231.50 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 46,300 എന്ന റെസിസ്റ്റൻസ് ലെവലിന് സമീപം ക്ലോസ് ചെയ്തു. ഇതെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 46,300 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 47,100 ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
46,100 -45,900 -45,700
പ്രതിരോധ നിലകൾ
46,300-46,500-46,700
(15 മിനിറ്റ് ചാർട്ടുകൾ)