വിപണിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ?

നിഫ്റ്റി 41.4 പോയിന്റ് (0.23 ശതമാനം) താഴ്ന്ന് 17,618.75 ല്‍ ക്ലോസ് ചെയ്തു. മുന്‍ ദിവസത്തെ താഴ്ന്ന നിലവാരമായ 17,580 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ നിഫ്റ്റി 17,535 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവല്‍ പരീക്ഷിച്ചേക്കാം.

നിഫ്റ്റി താഴ്ന്ന് 17,653.30 ലാണു വ്യാപാരം തുടങ്ങിയത്. ഇടിവ് തുടര്‍ന്ന് ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 17,579.80 ലേക്ക് എത്തി. 17,618.75 ല്‍ ക്ലോസ് ചെയ്തു. മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, ഫാര്‍മ, ഫൈനാന്‍ഷ്യല്‍ സര്‍വീസുകള്‍ എന്നിവ നേട്ടത്തില്‍ അവസാനിച്ചു. ഐടി, മീഡിയ, ബാങ്കുകള്‍, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1046 ഓഹരികള്‍ ഉയര്‍ന്നു, 1139 ഓഹരികള്‍ ഇടിഞ്ഞു, 182 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ ഡിവിസ് ലാബ്, ബിപിസിഎല്‍, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്‌സിഎല്‍ ടെക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണു വലിയ നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. മുന്‍ ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 17,580-ന് താഴെയാണ് സൂചിക ട്രേഡ് ചെയ്തു നിലനില്‍ക്കുന്നതെങ്കില്‍, വരും ദിവസങ്ങളില്‍ സൂചിക 17,535 എന്ന ഹ്രസ്വകാല പിന്തുണനില പരീക്ഷിച്ചേക്കാം. ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 17,700-ന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.


പിന്തുണ-പ്രതിരോധനിലകള്‍

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17,580-17,530-17,480

റെസിസ്റ്റന്‍സ് ലെവലുകള്‍

17,660-17,700-17,765

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 111.20 പോയിന്റ് നഷ്ടത്തില്‍ 42,154 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലാേസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,000-ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ ഹ്രസ്വകാല ട്രെന്‍ഡ് ബെയരിഷ് ആയി മാറിയേക്കാം. അല്ലെങ്കില്‍, സൂചിക കുറച്ചു. ദിവസത്തേക്ക് സപ്പോര്‍ട്ട് ലെവലിന് മുകളില്‍ സമാഹരണം തുടരാം.


ഇന്‍ട്രാ ഡേ സപ്പോര്‍ട്ട് ലെവലുകള്‍ 42,000 -41,800 -41,600

പ്രതിരോധ നിലകള്‍

42,200 -42,355 -42,500

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it