നിഫ്റ്റിക്ക് മുന്നേറ്റം തുടരാൻ 21,500നു മുകളിൽ തുടരണം

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ
നിഫ്റ്റിക്ക് മുന്നേറ്റം തുടരാൻ 21,500നു മുകളിൽ തുടരണം
Published on

ജനുവരി 19ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി 

നിഫ്റ്റി 160.15 പോയിന്റ് (0.75 ശതമാനം) ഉയർന്ന് 21,622.40 ൽ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാൻ നിഫ്റ്റി 21500 ലെവലിനു മുകളിൽ തുടരേണ്ടതുണ്ട്.

നിഫ്റ്റി ഉയർന്ന് 21,615.20ൽ വ്യാപാരം തുടങ്ങി. 21,670.60 പരീക്ഷിച്ചു, തുടർന്ന് സൂചിക പാർശ്വനീക്കത്തിലായി. 21,622.40ൽ ക്ലോസ് ചെയ്തു.

മെറ്റൽ, എഫ്.എം.സി.ജി, പി.എസ്‌.യു ബാങ്ക്, ഓട്ടോ മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ നഷ്ടത്തിലായത് മാധ്യമങ്ങളും ബാങ്കുകളുമാണ്. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.1549 ഓഹരികൾ ഉയർന്നു, 843 എണ്ണം ഇടിഞ്ഞു, 126 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഒ.എൻ.ജി.സി, ഭാരതി എയർടെൽ, എൻ.ടി.പി.സി, ടെക് മഹീന്ദ്ര എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി  ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിവിസ് ലാബ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,500ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. 21,660 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. 

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,570 -21,475 -21,400

റെസിസ്റ്റൻസ് ലെവലുകൾ

21,660 -21,765 -21,850

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡേഴ്സിന്

ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000

പ്രതിരോധം 21,835 -21,125.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 12.40 പോയിന്റ് നഷ്ടത്തിൽ 45,701.15 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 45,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 45,900ലാണ്. പോസിറ്റീവ് പ്രവണത തുടരാൻ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,500 -45,150 -45,850

പ്രതിരോധ നിലകൾ

45,900 -46,200 -46,500

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡർമാർക്ക്

ഹ്രസ്വകാല സപ്പോർട്ട് 45,600 -44,650

പ്രതിരോധം 47,000 - 48,500

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com