വിപണിയില്‍ ഇന്ന് പച്ച തെളിയുമോ?

തിങ്കളാഴ്ച നിഫ്റ്റി 59.05 പോയിന്റ് (0.29 ശതമാനം) നഷ്ടത്തോടെ 20,133.90-ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 20,130-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴോട്ടുള്ള പക്ഷപാതം ഇന്നും തുടരാം.


നിഫ്റ്റി താഴ്ന്ന് 20,195.30 ൽ ആണു വ്യാപാരം തുടങ്ങിയത്. രാവിലെ തന്നെ 20,195.30 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 20,133.90 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 20,115.70 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, എഫ്.എം.സി.ജി മേഖലകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ മേഖലകളും ചുവപ്പിൽ ക്ലോസ് ചെയ്തു. റിയൽറ്റി, മീഡിയ, മെറ്റൽ, പ്രൈവറ്റ് ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 879 ഓഹരികൾ ഉയർന്നു, 1422 എണ്ണം ഇടിഞ്ഞു, 128 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ പവർഗ്രിഡ്, ടെെറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും പ്രതിദിന ചാർട്ടി സൂചിക ഒരു ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 20,130 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, താഴേക്കുള്ള പക്ഷപാതം ഇന്നും തുടരാം. സമീപകാല ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 20,200-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ-പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

20,130-20,063-20,000

റെസിസ്റ്റൻസ് ലെവലുകൾ

20,200-20,250-20,300

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 251.65 പോയിന്റ് നഷ്ടത്തിൽ 45,979.85 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 46,300 ലെവലിൽ പ്രതിരോധമുണ്ട്. ബുള്ളിഷ് ട്രെൻഡ് തുടരാൻ ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരണം നടത്താം. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45900 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

45,900 -45,700 -45,500

പ്രതിരോധ നിലകൾ

46,100- 46,300 -46,500

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it